
മുണ്ടക്കയം: വാക്കുതർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിനിടെ പിടിച്ചുതള്ളിയപ്പോൾ മറിഞ്ഞുവീണു പിക്അപ്പ് കയറിയിറങ്ങി യുവാവ് മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. തുമരംപാറ സ്വദേശി കൊല്ലംപറമ്പിൽ വിഷ്ണുപ്രസാദിനെ(25)യാണ് അറസ്റ്റ് ചെയ്തത്. മുണ്ടക്കയം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച വൈകുന്നേരം ആറോടെ എരുമേലി ഉറുമ്പിൽപാലത്തിന് സമീപമായിരുന്നു സംഭവം. തുമരംപാറ സ്വദേശികളായ വിപിനും വിഷ്ണുവും സാമ്പത്തികത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ വിപിനെ വിഷ്ണു പിടിച്ചു റോഡിലേക്കു തള്ളുകയായിരുന്നു. റോഡിലേക്കു വീണ വിപിന്റെ ദേഹത്തുകൂടി പിക്അപ്പ് വാൻ കയറിയിറങ്ങി. ഉടൻ തന്നെ വിപിനെ എരുമേലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കരിച്ചു.
Post Your Comments