KottayamKeralaNattuvarthaLatest NewsNews

ചികിത്സയിൽ കഴിയവെ കാണാതായി: യുവാവിന്റെ മൃതദേഹം ആശുപത്രിയിൽ ലിഫ്റ്റിനും ഭിത്തിക്കും ഇടയിൽ കണ്ടെത്തി

തുകലശ്ശേരി മാടവന പറമ്പിൽ വീട്ടിൽ കെ എസ് ബിജു(36)വിനെയാണ് ഇന്ന് മൂന്ന് മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്

തിരുവല്ല: ചികിത്സയിൽ കഴിയവെ കാണാതായ യുവാവിന്റെ മൃതദേഹം ആശുപത്രിയിലെ ലിഫ്റ്റിനും ഭിത്തിക്കും ഇടയിൽ നിന്നും കണ്ടെത്തി. തുകലശ്ശേരി മാടവന പറമ്പിൽ വീട്ടിൽ കെ എസ് ബിജു(36)വിനെയാണ് ഇന്ന് മൂന്ന് മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആണ് സംഭവം. ഈ മാസം പതിനാലാം തീയതി ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ബിജുവിനെ പതിനാറാം തീയതി കാണാതാവുകയായിരുന്നു.

Read Also : മറ്റുള്ളവരുടെ ജീവിതത്തില്‍ താല്‍പര്യമില്ല, എനിക്ക് ചെയ്യാന്‍ വേറെ കാര്യങ്ങളുണ്ട് : അഭയ ഹിരണ്‍മയി

തുടർന്ന്, ബന്ധുക്കളും ആശുപത്രി അധികൃതരും ചേർന്ന് ആശുപത്രിയിൽ ഉൾപ്പെടെ തിരച്ചിൽ നടത്തിയിരുന്നു. തുടർന്നാണ് ആശുപത്രിയുടെ നാലാം നിലയിലെ അടച്ചിട്ടിരുന്ന മുറിയുടെ ലിഫ്റ്റിനും ഭിത്തിക്കും ഇടയിൽ നിന്നും ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥർ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

തിരുവല്ല പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button