കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും: മണിപ്പൂർ വിഷയം അപലപനീയമെന്ന് സ്മൃതി ഇറാനി

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രതികരണവുമായി കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. സംഭവം ഞെട്ടിപ്പിക്കുന്നതും മനുഷ്യത്വ രഹിതവുമാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

Read Also: ‘ഇവനൊക്കെ ഒരു മനുഷ്യൻ ആണോ? സ്വന്തം അച്ഛനെ കുറിച്ച് പോലും അത്രക്കും പുച്ഛത്തോടെ അല്ലേ അയാൾ പറയുന്നത്?’: ആർ.ജെ വൈശാഖ്

സംഭവം അപലപനീയമാണ്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. മണിപ്പൂർ മുഖ്യമന്ത്രി എൻ ബീരേൻ സിംഗുമായി സംസാരിച്ചപ്പോൾ നിയമനടപടികൾ പുരോഗമിക്കുന്നതായി അറിയാൻ കഴിഞ്ഞുവെന്നും സ്മൃതി ഇറാനി അറിയിച്ചു.

അതേസമയം, മണിപ്പൂരിൽ നടന്നത് ഗുരുതരമായ ഭരണഘടനാ ലംഘനമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. കുറ്റവാളികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതിക്ക് നേരിട്ട് ഇടപെടേണ്ടിവരും. കഴിഞ്ഞ ദിവസം പുറത്തുവന്ന വിഡിയോ ഏറെ അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ച പ്രതികൾക്ക് വധശിക്ഷ നൽകുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി എൻ ബീരേൻ സിംഗും വ്യക്തമാക്കി.

Read Also: അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയി: സ്കൂട്ടര്‍ പിന്തുടര്‍ന്ന് പിടികൂടിയപ്പോൾ ലഭിച്ചത് കഞ്ചാവ്, അറസ്റ്റ്

Share
Leave a Comment