Latest NewsNewsBusiness

ഹൈബ്രിഡ് പാർക്ക് നിർമ്മാണത്തിലേക്ക് പുത്തൻ ചുവടുവെപ്പുമായി അദാനി ഗ്രൂപ്പ്

കാറ്റിൽ നിന്നുള്ള വൈദ്യുതി, സൗരോർജ്ജം എന്നിവയാണ് ഹൈബ്രിഡ് പാർക്കിൽ ഉൽപ്പാദിപ്പിക്കുക

ലോകത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ് പാർക്ക് നിർമ്മിക്കാൻ ഒരുങ്ങി ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ്. ഗുജറാത്തിലെ കച്ചിൽ 20 ഗിഗാവാട്ട് പുനരുത്പ്പാദക ഊർജ്ജം ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഹൈബ്രിഡ് പാർക്കുകളാണ് സ്ഥാപിക്കുക. അഹമ്മദാബാദിൽ നടന്ന വാർഷിക പൊതുയോഗത്തിൽ പുതിയ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ ഗൗതം അദാനി പങ്കുവെച്ചിട്ടുണ്ട്.

കാറ്റിൽ നിന്നുള്ള വൈദ്യുതി, സൗരോർജ്ജം എന്നിവയാണ് ഹൈബ്രിഡ് പാർക്കിൽ ഉൽപ്പാദിപ്പിക്കുക. ഏകദേശം 7,200 ഏക്കർ സ്ഥലത്താണ് പാർക്ക് നിർമ്മിക്കാൻ പദ്ധതിയിടുന്നത്. അദാനി ഗ്രൂപ്പിന് കീഴിലുള്ള എനർജി കമ്പനിയായ അദാനി ഗ്രീൻ എനർജിക്കാണ് പദ്ധതിയുടെ മേൽനോട്ട ചുമതല നൽകിയിരിക്കുന്നത്.

Also Read: വ്യാപാരിയെ ആക്രമിച്ച് സ്വർണവും പണവും തട്ടിയ സംഭവം: അർജുൻ ആയങ്കി റിമാൻഡിൽ

അദാനി ഗ്രൂപ്പ് ഇതുവരെ നടപ്പാക്കിയതിൽ വലുതും, സങ്കീർണ്ണവുമായ പദ്ധതി കൂടിയാണ് ഹൈബ്രിഡ് പാർക്ക്. ഇതിനു മുൻപ് 2.14 ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ് സോളാർ-വിൻഡ് പദ്ധതി അദാനി ഗ്രീൻ എനർജി കമ്മീഷൻ ചെയ്തിരുന്നു. നിലവിൽ, 8 ഗിഗാവാട്ട് പുനരുപയോഗ ഊർജമാണ് കമ്പനി വിവിധ സ്ഥലങ്ങളിൽ ഉൽപ്പാദിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button