Latest NewsIndiaNews

കാമുകനെ കൊലപ്പെടുത്താൻ പാമ്പാട്ടിയെ വാടകയ്‌ക്കെടുത്ത് യുവതി; യുവാവിന് ദാരുണാന്ത്യം

ഹൽദ്‌വാനി: ഉത്തരാഖണ്ഡിലെ ഹൽദ്‌വാനിയിൽ കാമുകനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി യുവതി. പ്രണയത്തിൽ നിന്നും പിന്മാറാതിരുന്നതാണ് കാമുകനെ കൊലപ്പെടുത്താൻ യുവതി തീരുമാനിച്ചതിന് പിന്നിലെ കാരണം. കാമുകനെ കൊല്ലാനായി പാമ്പാട്ടിക്ക് യുവതി ക്വട്ടേഷൻ നൽകുകയായിരുന്നു. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലാണ് സംഭവം. ഹല്‍ദ്വാനിയിലെ തീന്‍പനിയില്‍ കാറില്‍ മരിച്ച നിലയിലാണ് അങ്കിത് ചൗഹാനെ പോലീസ് കണ്ടെത്തിയത്. അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്.

അങ്കിതിന്റെ കാലില്‍ പാമ്പുകടിയേറ്റതിന്റെ അടയാളം പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയതാണ് നിര്‍ണായകമായത്. മകനെ കാണാനില്ലെന്ന് കാട്ടി അങ്കിതിന്റെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തിയപ്പോഴാണ് യുവാവിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. മകൻ സ്നേഹിക്കുന്ന പെൺകുട്ടിയെ തങ്ങൾക്ക് സംശയമുണ്ടെന്ന് അങ്കിതിന്റെ മാതാപിതാക്കൾ പോലീസിനോട് പറഞ്ഞു. തുടർന്ന് അങ്കിതിന്റെ കാമുകിയായ മഹി എന്ന പെൺകുട്ടിയെ പോലീസ് തിരഞ്ഞെത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.

അങ്കിതിന് പാമ്പുകടിയേല്‍ക്കുന്നതിന് കാരണക്കാരനായ പാമ്പാട്ടിയെ പൊലീസ് അറസ്റ്റിലായതോടെയാണ് മഹിയുടെ പങ്ക് വ്യക്തമായത്. പെൺകുട്ടി നിലവിൽ ഒളിവിലാണ്. കേസില്‍ മറ്റ് മൂന്ന് പേര്‍ കൂടി പ്രതികളാണെന്നും പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button