തുടർച്ചയായ അഞ്ചാം നാളിലും റെക്കോർഡ് നേട്ടത്തിലേറി ആഭ്യന്തര സൂചികകൾ

സെൻസെക്സിൽ ഇന്ന് 1,998 ഓഹരികൾ നേട്ടം ഉണ്ടാക്കിയപ്പോൾ, 1,413 ഓഹരികളാണ് നഷ്ടം കുറിച്ചത്

തുടർച്ചയായ അഞ്ചാം ദിവസവും നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരത്തിന്റെ എല്ലാ വേളയിലും ആഭ്യന്തര സൂചികകൾ ഇന്ന് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ബിഎസ്ഇ സെൻസെക്സ് 302.30 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 67,097.44-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 83.90 പോയിന്റ് നേട്ടത്തിൽ 18,833.15-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ചരിത്രത്തിൽ ആദ്യമായി ബിഎസ്ഇയുടെ മൂല്യം ഇന്ന് 304 കോടി രൂപ കവിഞ്ഞിട്ടുണ്ട്. മിഡ്ക്യാപ് സൂചിക 0.68 ശതമാനവും, സ്മോൾക്യാപ് സൂചിക 0.57 ശതമാനവുമാണ് നേട്ടമുണ്ടാക്കിയത്.

സെൻസെക്സിൽ ഇന്ന് 1,998 ഓഹരികൾ നേട്ടം ഉണ്ടാക്കിയപ്പോൾ, 1,413 ഓഹരികളാണ് നഷ്ടം കുറിച്ചത്. എൻ.ടി.പി.സി, ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഫൈനാൻസ്, അൾട്രാ ടെക് സിമന്റ്, ബജാജ് ഫിൻസെർവ്, ബിപിസിഎൽ, ടാറ്റ മോട്ടോഴ്സ്, സൺഫാർമ, എൽ ആൻഡ് ടി തുടങ്ങിയവയാണ് സെൻസെക്സിൽ നേട്ടമുണ്ടാക്കിയത്. അതേസമയം, ഹിൻഡാൽകോ, ബജാജ് ഓട്ടോ, ടിസിഎസ്, മാരുതി സുസുക്കി, ഐഷർ മോട്ടേഴ്സ്, ഭാരതി എയർടെൽ, എച്ച്.യു.എൽ, ഐസിഐസിഐ പ്രുഡൻഷ്യൽ, കൊഫോർജ്, ട്യൂബ് ഇൻവെസ്റ്റ്മെന്റ്സ്, ഭാരത് ഫോർജ് തുടങ്ങിയവയുടെ ഓഹരികൾക്ക് നിറം മങ്ങി.

Also Read: ഇടതുപക്ഷക്കാരിയായത് കൊണ്ട് ജോലി നിഷേധിക്കപ്പെടുന്ന അവസ്ഥ, കേരളത്തിൽ കാവി കയറുന്നു: ആരോപണവുമായി അപർണ സെൻ

Share
Leave a Comment