Latest NewsNewsIndia

ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം, അഞ്ച് പൊലീസുകാരടക്കം 15 പേര്‍ ദാരുണമായി കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം. വൈദ്യുതാഘാതമേറ്റ് പതിനഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഉത്തരാഖണ്ഡിലെ ചമോലിയിലാണ് രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും മരിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉത്തരവിട്ടു.

Read Also: വാടകവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം:കൂടെ താമസിച്ച അമൽ മുഹമ്മദിനെ ചോദ്യംചെയ്തില്ല,ദുരൂഹത ആരോപിച്ച് പിതാവ്

ചമോലിയില്‍ അളകനന്ദ നദി തീരത്താണ് അപകടം സംഭവിച്ചത്. നമാമി ഗംഗെ പദ്ധതി പ്രദേശത്തെ ട്രാന്‍സ്‌ഫോര്‍മറാണ് പൊട്ടിത്തെറിച്ചത്. രാവിലെ 11.35 നായിരുന്നു അപകടം. പരിക്കേറ്റ രണ്ട് പേരെ ഹെലികോപ്റ്ററില്‍ റിഷികേശിലെ എയിംസിലേക്ക് മാറ്റി. ചമോലിക്കടുത്ത് ഗോപേശ്വര്‍ ആശുപത്രിയിലാണ് പരിക്കേറ്റ അഞ്ച് പേര്‍ ചികിത്സയിലുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button