Latest NewsKeralaNews

ഗുണ്ടാസംഘത്തിൻ്റെ അക്രമത്തിനിരയായി അമ്പാടി കൊല്ലപ്പെട്ട സംഭവം ആർഎസ്എസിൻ്റെ തലയിൽ കെട്ടി വെക്കാൻ ശ്രമം:സന്ദീപ് വാചസ്പതി

കായംകുളം കൃഷ്ണപുരത്ത് ഗുണ്ടാസംഘത്തിൻ്റെ അക്രമത്തിനിരയായി ഡി.വൈ.എഫ്.ഐ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഡി.വൈ.എഫ്.ഐയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സന്ദീപ് വാചസ്പതി. സംഭവം ആർ.എസ്.എസിൻ്റെ തലയിൽ കെട്ടി വെക്കാനുള്ള ശ്രമമാണ് ഡി.വൈ.എഫ്.ഐ ചെയ്യുന്നതെന്നും, നാടിൻ്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് ഇതെന്നും സന്ദീപ് വാചസ്പതി ഫേസ്‌ബുക്കിൽ കുറിച്ചു.

‘കായംകുളം കൃഷ്ണപുരത്ത് ഗുണ്ടാസംഘത്തിൻ്റെ അക്രമത്തിനിരയായി ഡിവൈഎഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം ആർ.എസ്.എസിൻ്റെ തലയിൽ കെട്ടി വെക്കാനുള്ള ഡിവൈഎഫ്ഐ ശ്രമം നാടിൻ്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ്. പൊലീസ് പിടിയിലായ പ്രതി അമിതാഭ് ചന്ദ്രൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മാത്രവുമല്ല ഇയാൾ എസ്. ഡി.പി.ഐ യിൽ അംഗത്വം സ്വീകരിച്ചയാളുമാണ്. കൊലപാതകം കഴിഞ്ഞ ഉടൻ തന്നെ സിപിഎം നേതാക്കൾ അടക്കം സംഭവത്തിന് പിന്നിൽ ഗുണ്ടാ സംഘമാണെന്ന് തിരിച്ചറിഞ്ഞ് നിലപാട് സ്വീകരിച്ചതാണ്.

എന്നാൽ, രാത്രിയിൽ ചേർന്ന ഡിവൈഎഫ്ഐ ഏരിയാ കമ്മിറ്റി യോഗമാണ് ഉത്തരവാദിത്വം ആർ.എസ്.എസിൻ്റെ തലയിൽ ഇടാനുള്ള തീരുമാനം എടുത്തത്. വ്യാജ സർട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഈയടുത്ത കാലത്ത് കായംകുളത്തെ സിപിഎമ്മിലും ഡിവൈഎഫ്ഐയിലും ഉണ്ടായ പ്രതിസന്ധിയും വിഭാഗീയതയും മറികടക്കാൻ ഉള്ള പാഴ് ശ്രമമാണ് ഈ വ്യാജ ആരോപണത്തിന് പിന്നിൽ. നാട്ടുകാരോ സ്വന്തം അണികളോ പോലും വിശ്വസിക്കാത്ത ദുരാരോപണം പിൻവലിക്കാൻ ഡിവൈഎഫ്ഐ ഏരിയാ – സംസ്ഥാന നേതൃത്വങ്ങൾ തയ്യാറാകണം’, സന്ദീപ് വാചസ്പതി ഫേസ്‌ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button