ന്യൂഡല്‍ഹി: ബിജെപിക്ക് എതിരെ രൂപീകരിച്ച വിശാല പ്രതിപക്ഷ സഖ്യത്തിന്റെ പേരിനെ ചൊല്ലി വിവാദം മുറുകുന്നു. ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവനയെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ പറഞ്ഞു. ട്വിറ്റര്‍ ബയോയിലെ ഇന്ത്യ എന്നത് അദ്ദേഹം ഭാരത് എന്നാക്കി മാറ്റി. കൊളോണിയല്‍ ചിന്താഗതിയില്‍ നിന്ന് മോചിതരാകണം, മുന്‍ഗാമികള്‍ ഭാരതത്തിനായാണ് പോരാടിയതെന്നും അദ്ദേഹം പറഞ്ഞു.
Read Also: ബെംഗളൂരുവില്‍ വന്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട അഞ്ച് ഭീകരര്‍ പിടിയില്‍
എന്നാല്‍, അസം മുഖ്യമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. കൊളോണിയല്‍ ചിന്താഗതിയെന്നത് ഹിമന്ദ സ്വന്തം ബോസിനോട് പറഞ്ഞാല്‍ മതിയെന്ന് ജയറാം രമേശ് പറഞ്ഞു. മോദി വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഇന്ത്യ എന്ന പേര് നല്‍കുന്നു. മുഖ്യമന്ത്രിമാരോട് ടീം ഇന്ത്യയായി പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെടുന്നു. ഇന്ത്യക്ക് വേണ്ടി വോട്ട് ചെയ്യണമെന്നാണ് തെരഞ്ഞെടുപ്പില്‍ മോദി ആവശ്യപ്പെട്ടത്. മോദിയുടെ തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോ പങ്കുവെച്ചാണ് ജയറാം രമേശ് വിമര്‍ശനം ഉന്നയിച്ചത്.
Post Your Comments