പാകിസ്ഥാന് കോടികളുടെ വായ്പ അനുവദിച്ച് ചൈന. വിദേശ നാണ്യ ശേഖരം ഉയർത്തുന്നതിന്റെ ഭാഗമായാണ് വായ്പ അനുവദിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 600 മില്യൺ ഡോളറാണ് ചൈന വായ്പയായി നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പങ്കുവെച്ചിട്ടുണ്ട്. പാകിസ്താന്റെ ദീർഘകാല സഖ്യകക്ഷി കൂടിയാണ് ചൈന.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ അഞ്ച് ബില്യൺ ഡോളറിലധികം വായ്പ ചൈന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് 600 മില്യൺ ഡോളർ വീണ്ടും അനുവദിച്ചിരിക്കുന്നത്. ചൈനയുടെ വായ്പ സഹായം പാകിസ്ഥാന് വലിയ തോതിൽ ആശ്വാസം പകരുമെന്നാണ് വിലയിരുത്തൽ. ഐഎംഎഫ് ഉടമ്പടിക്ക് ശേഷം സൗദിയിൽ നിന്നും യുഎഇയിൽ നിന്നും പാകിസ്ഥാന് സാമ്പത്തിക സഹായം ലഭിച്ചിരുന്നു. ഇരുരാജ്യങ്ങളിൽ നിന്നും ഏകദേശം മൂന്ന് ബില്യൺ ഡോളറിലധികമാണ് ധനസഹായം ലഭിച്ചത്. ഇത് പാകിസ്താന്റെ സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കാൻ സഹായിച്ചതായി ധനമന്ത്രി ഇഷാഖ് ദാർ വ്യക്തമാക്കി.
Also Read: ബൈക്കപകടത്തിൽ എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു
ഈ വർഷം ഫെബ്രുവരി മുതൽ സാമ്പത്തിക സഹായം ലഭിക്കുന്നതിനായി പാകിസ്ഥാൻ ഐഎംഎഫുമായി നിരവധി ചർച്ചകൾ സംഘടിപ്പിക്കുന്നുണ്ട്. ജൂൺ 30ന് 3 ബില്യൺ ഡോളർ ഐഎംഎഫ് ജാമ്യം പാകിസ്ഥാന് ലഭിച്ചിരുന്നു. ഇവയിൽ ഏകദേശം 1.2 ബില്യൺ ഡോളറാണ് പ്രാരംഭ മുൻകൂർ ഗഡുവായി ലഭിച്ചത്.
Post Your Comments