സിയാച്ചിൻ ഹിമാനിയിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് സൈനിക ഓഫീസർക്ക് ദാരുണാന്ത്യം. അപകടത്തിൽ മൂന്ന് സൈനികർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ പുറത്തെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവർ ചികിത്സയിലാണ്. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾ സൈന്യം പങ്കുവെച്ചിട്ടുണ്ട്. കാശ്മീരിലെ തർക്ക ഭൂമിയുടെ വടക്ക് ഭാഗത്താണ് സിയാച്ചിൻ ഹിമാനി സ്ഥിതി ചെയ്യുന്നത്. 71 കിലോമീറ്റർ നീളമുള്ള ലോകത്തിലെ ഏറ്റവും വലിയ ഹിമാനി കൂടിയാണിത്.
വാസയോഗ്യമല്ലാത്ത കാലാവസ്ഥയും, ഹിമപാതവുമാണ് ഈ പ്രദേശത്തെ പ്രധാന വെല്ലുവിളി. പ്രതികൂല കാലാവസ്ഥ നിലനിൽക്കുന്നതിനാൽ, മൂന്ന് മാസത്തേക്ക് മാത്രമാണ് സിയാച്ചിനിൽ സൈനികരെ നിയമിക്കുകയുള്ളൂ. കഴിഞ്ഞ 37 വർഷത്തിനിടയിൽ 800ഓളം സൈനികർക്കാണ് സിയാച്ചിനിലെ മോശം കാലാവസ്ഥയെ തുടർന്ന് ജീവൻ നഷ്ടമായത്. ഇവരുടെ പേരുകൾ നുബ്ര നദിയുടെ തീരത്തുള്ള ഒരു യുദ്ധ സ്മാരകത്തിൽ കൊത്തിവച്ചിട്ടുണ്ട്.
Post Your Comments