തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍ നിന്ന് കോട്ടയത്തേക്ക് തിരിച്ചു. തിരുവനന്തപുരം ജഗതിയിലെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാര്‍ത്ഥനകള്‍ക്കുശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. പ്രത്യേകം തയ്യാറാക്കിയ കെഎസ്ആര്‍ടിസി ബസിലാണ് ഉമ്മന്‍ ചാണ്ടിയുടെ അവസാന യാത്ര. അദ്ദേഹത്തിനെ അവസാനമായി കാണാണാനെത്തുന്നവരുടെ വന്‍തിരക്കാണ് വഴിയോരങ്ങളില്‍ അനുഭവപ്പെടുന്നത്.
Read Also:പതഞ്ജലി ഓഹരികളിൽ ഇനി ജിക്യുജി പാർട്ണേഴ്സിനും പങ്കാളിത്തം, ഇത്തവണ നടത്തിയത് കോടികളുടെ നിക്ഷേപം
കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി വഴിയാണ് വിലാപയാത്ര കോട്ടയത്തെത്തുന്നത്. വൈകീട്ട് തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം. രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. നാളെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തില്‍ മൃതദേഹം സംസ്കരിക്കും.
Post Your Comments