Latest NewsNewsBusiness

പതഞ്ജലി ഓഹരികളിൽ ഇനി ജിക്യുജി പാർട്ണേഴ്സിനും പങ്കാളിത്തം, ഇത്തവണ നടത്തിയത് കോടികളുടെ നിക്ഷേപം

ഓഹരികൾ സ്വന്തമാക്കുന്നതിന്റെ ഭാഗമായി 2,400 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തിയിട്ടുള്ളത്

ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഫുഡ്സിൽ ഇനി മുതൽ ജിക്യുജി പാർട്ണേഴ്സിനും പങ്കാളിത്തം. ഇത്തവണ പതഞ്ജലി ഫുഡ്സിന്റെ 5.6 ശതമാനം ഓഹരികളാണ് അമേരിക്കൻ നിക്ഷേപക സ്ഥാപനമായ ജിക്യുജി പാർട്ണേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഓഹരികൾ സ്വന്തമാക്കുന്നതിന്റെ ഭാഗമായി 2,400 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തിയിട്ടുള്ളത്. നിലവിലെ, ഓഹരി ഉടമകളുടെ കൈവശമുള്ള ഓഹരികൾ വിറ്റഴിക്കുന്ന ഓഫർ ഫോർ സെയിൽ മുഖാന്തരമാണ് ഓഹരികൾ സ്വന്തമാക്കിയത്.

അടുത്തിടെ ഓഹരി ഒന്നിന് 1000 രൂപ നിരക്കിൽ 2.53 കോടി ഓഹരികൾ വിറ്റഴിക്കാൻ പതഞ്ജലി ഫുഡ്സിന്റെ ഏറ്റവും വലിയ ഓഹരി ഉടമകളായ പതഞ്ജലി ആയുർവേദയ്ക്ക് അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ജിക്യുജി പാർട്ണേഴ്സ് ഓഹരികൾ സ്വന്തമാക്കിയത്. ഇന്ത്യൻ വംശജനായ രാജീവ് ജെയിനിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ജിക്യുജി പാർട്ണേഴ്സ്. ഇന്ത്യൻ വിപണിയിൽ നിക്ഷേപം ഉയർത്തുന്നതിനായി പുതിയ ഏറ്റെടുക്കലുകൾ കമ്പനി നടത്തുന്നുണ്ട്. ഇതിനു മുൻപ് അദാനി ഗ്രൂപ്പ് ഓഹരികളിലും വൻ തോതിൽ ജിക്യുജി പാർട്ണേഴ്സ് നിക്ഷേപം നടത്തിയിരുന്നു.

Also Read: യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

shortlink

Post Your Comments


Back to top button