Latest NewsNewsIndia

ചില പാർട്ടികൾ സ്വന്തം കുടുംബത്തിന്റെ താത്പര്യങ്ങൾക്കാണ് രാജ്യത്തിന്റെ ക്ഷേമത്തേക്കാൾ മുൻഗണന നൽകുന്നത്: പ്രധാനമന്ത്രി

ബംഗളൂരു: പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില പാർട്ടികൾ സ്വന്തം കുടുംബത്തിന്റെ താത്പര്യങ്ങൾക്കാണ് രാജ്യത്തിന്റെ ക്ഷേമത്തേക്കാൾ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശുദ്ധ അഴിമതി സമ്മേളനത്തിന് വേണ്ടിയാണ് പ്രതിപക്ഷ നേതാക്കൾ ബംഗളൂരുവിൽ ഒത്തുകൂടിയിരിക്കുന്നത്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പോർട്ട് ബ്ലെയറിലുള്ള വീർ സവർക്കർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: ‘ഇനി ആത്മീയ നാളുകളെ വരവേൽക്കാം’; അഭ്യൂഹങ്ങൾക്കിടെ കർക്കിടക മാസത്തെ വരവേറ്റ് അമൃതയുടെ കുറിപ്പ്, പരിഹാസം

ഇന്ത്യ ജനാധിപത്യ വ്യവസ്ഥിതിയിൽ സഞ്ചരിക്കുമ്പോഴും കുടുംബാധിപത്യത്തെ അന്ധമായി പിന്തുണയ്ക്കുന്നവരാണ് പ്രതിപക്ഷ പാർട്ടികളിലുള്ളത്. കുടുംബം ആദ്യം, രാഷ്ട്രം വട്ടപൂജ്യം എന്നതാണ് അവരുടെ മുദ്രാവാക്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

അഴിമതിയുടെ ഉച്ചക്കോടിയാണ് പ്രതിപക്ഷ സമ്മേളനം. കുടുംബം, കുടുംബത്തിന് വേണ്ടി, കുടുംബാംഗങ്ങളാൽ എന്നതാണ് അവരുടെ കാഴ്ചപ്പാടെന്നും അദ്ദേഹം വിമർശിച്ചു. എല്ലാവരേയും ഉൾക്കൊള്ളുന്ന, അവസരങ്ങൾക്ക് പ്രാധാന്യം നൽകുന്ന സർക്കാരാണ് ഇപ്പോഴുള്ളത്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ എൻഡിഎ സർക്കാർ നേടിയ പുരോഗതിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

Read Also: മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് തട്ടിപ്പ്: തട്ടിപ്പുകാർ സഞ്ചരിച്ച കാർ പിടികൂടി

shortlink

Related Articles

Post Your Comments

Related Articles


Back to top button