ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തുന്നത് ഗുണകരമാണെന്ന് ശശി തരൂർ എം.പി. ഇസ്‌ലാമിക രാജ്യങ്ങളിൽ പ്രധാനമന്ത്രിക്കുള്ള സ്വീകാര്യത മാതൃകാപരമാണെന്നും, അവരുമായുള്ള ബന്ധം ഇതിലും മികച്ചതാക്കാൻ കഴിയില്ലെന്നും ശശി തരൂർ പറഞ്ഞു. അറബ് ലോകവുമായുള്ള നമ്മുടെ ബന്ധം മികച്ചതാണെന്നും തരൂർ പറഞ്ഞു. പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങൾ രാജ്യത്തിന് ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്‌ലാമിക രാജ്യവുമായുള്ള ഇന്ത്യയുടെ ബന്ധത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ജി 20 സമ്മേളനം വിജയകരമാക്കിയതിൽ പ്രധാനമന്ത്രിയുടെ പങ്കിനെയും തരൂർ പ്രശംസിച്ചു. മോദി ഭരണത്തിന്റെ ആദ്യ നാളുകളിൽ വിദേശ നയത്തിൽ താൻ അദ്ദേഹത്തിന്റെ വിമർശകൻ ആയിരുന്നു എന്ന കാര്യവും തരൂർ തുറന്നു പറയുന്നുണ്ട്. ഇന്നത്തെ മോദി സർക്കാർ യുക്തിപരമായിട്ടാണ് പല നിലപാടുകളും സ്വീകരിക്കുന്നതെന്നാണ് ശശി തരൂർ പറയുന്നത്.
ഒന്നാം മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം നിരവധി രാജ്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തിയിരുന്നു. എന്നാൽ, ആ ലിസ്റ്റിൽ ഒരു ഇസ്‌ലാമിക രാജ്യം പോലും ഉണ്ടായിരുന്നില്ല. ഇതിനെ അക്കാലത്ത് ശശി തരൂർ വിമർശിച്ചിരുന്നു. എന്നാൽ, പിന്നീട് വിമർശകർ പോലും അംഗീകരിക്കുന്ന തരത്തിലേക്കായിരുന്നു മോദി സർക്കാരിന്റെ നീക്കങ്ങൾ. ഇസ്‌ലാമിക രാജ്യങ്ങളിൽ നരേന്ദ്ര മോദി സന്ദർശനം നടത്തുകയും, അവിടങ്ങളിൽ അദ്ദേഹത്തിന് വൻ സ്വീകാര്യത ലഭിക്കുകയും ചെയ്തു. തരൂർ അടക്കമുള്ള വിമർശകർ പോലും പ്രതീക്ഷിക്കാത്ത രീതിയിലായിരുന്നു ഇവയെല്ലാം.
അറബ് രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് മികച്ച ബന്ധമുള്ള ഈ സാഹചര്യത്തിൽ തന്റെ മുൻ വിമർശനങ്ങൾ താൻ പിൻവലിക്കുകയാണെന്നും തരൂർ അറിയിച്ചു. സിഎൻഎൻ-ന്യൂസ് 18 കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു തരൂർ. എന്നിരുന്നാലും, ഇന്ത്യയുടെ ചൈന നയത്തിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
‘മോദി പ്രധാനമന്ത്രിയായതിന്റെ ആദ്യ വർഷം അദ്ദേഹം 27 രാജ്യങ്ങളിൽ സഞ്ചരിച്ചു. അതിലൊന്ന് പോലും ഇസ്ലാമിക രാജ്യമായിരുന്നില്ല. ഒരു കോൺഗ്രസ് എം.പി എന്ന നിലയിൽ ഞാൻ അതിനെക്കുറിച്ച് ബഹളം വച്ചു. എന്നാൽ പിന്നീട് അദ്ദേഹം എന്താണ് ചെയ്തതെന്ന് പറയാൻ എനിക്ക് സന്തോഷമുണ്ട്. ഇസ്‌ലാമിക ലോകത്തോടുള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ മാതൃകാപരമാണ്. വാസ്തവത്തിൽ, ഇതിനേക്കാൾ മികച്ചത് ഉണ്ടായേക്കില്ല. മുസ്ലീം രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധം ഇത്രത്തോളം ഒരിക്കലും മെച്ചപ്പെട്ടിട്ടില്ല. എന്റെ ആദ്യകാല വിമർശനം തിരിച്ചെടുക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്’, തരൂർ പറഞ്ഞു.
Prime Minister Modi’s outreach to the Islamic world has been exemplary, it couldn’t have been better. Our relations are outstanding, especially with the Arab world…
Shashi Tharoor, perhaps in a moment of weakness, finally spoke the truth. pic.twitter.com/XgwD21NBee
— Amit Malviya (@amitmalviya) July 17, 2023
Post Your Comments