Latest NewsNattuvarthaNewsBusiness

കൊച്ചി റിട്ട. കസ്റ്റംസ് ഉദ്യോഗസ്ഥന്റെ മൃതദേഹം വീടിനകത്ത് അഴുകിയ നിലയിൽ

കൊച്ചി, കാർവാർ കസ്റ്റംസ് അസി. കമീഷണറായിരുന്ന പെർഡൂർ ഗോപാൽ നായക്(83) ആണ് മരിച്ചത്

മംഗളൂരു: റിട്ട. കസ്റ്റംസ് ഉദ്യോഗസ്ഥന്റെ മൃതദേഹം വീടിനകത്ത് അഴുകിയ നിലയിൽ കണ്ടെത്തി. കൊച്ചി, കാർവാർ കസ്റ്റംസ് അസി. കമീഷണറായിരുന്ന പെർഡൂർ ഗോപാൽ നായക്(83) ആണ് മരിച്ചത്.

Read Also : ഇസ്ലാമിക രാജ്യങ്ങളിൽ മോദിക്കുള്ള സ്വീകാര്യത മാതൃകാപരം, അദ്ദേഹം മുസ്ലീങ്ങൾക്ക് പ്രിയപ്പെട്ടവൻ; ശശി തരൂർ

മണിപ്പാലിലെ നരസിൻഗെ ക്ഷേത്രം പരിസരത്തെ വീട്ടിൽ വർഷങ്ങളായി തനിച്ചായിരുന്നു താമസം. ദുർഗന്ധം വമിച്ചതിനെ തുടർന്ന്, നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. നായകിന് ഭാര്യയും നാലു മക്കളുമുണ്ടെന്ന് അയൽവാസികൾ പൊലീസിനോട് പറഞ്ഞു.

Read Also : പൊതുഅവധി പ്രഖ്യാപിച്ചിട്ടും ബിവറേജസിന് അവധി നൽകാത്ത കമ്മ്യൂണിസ്റ്റ് സർക്കാരാണ് ഏറ്റവും വലിയ അശ്ലീലം: സന്ദീപ് വചസ്പതി

മകൾ ആഴ്ച മുമ്പ് സന്ദർശിച്ചിരുന്നു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button