Latest NewsNewsIndia

മന്ത്രി കെ പൊന്മുടിയുടെ വീട്ടിൽ നിന്ന് 81.7 ലക്ഷം രൂപ പിടിച്ചെടുത്തു: വിവരങ്ങൾ പുറത്തുവിട്ട് എൻഫോഴ്‌സ്‌മെന്റ്

ചെന്നൈ: തമിഴ്നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ പൊന്മുടിയുടെ വീട്ടിൽ നിന്ന് 81.7 ലക്ഷം രൂപ പിടിച്ചെടുത്തുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 13 ലക്ഷം രൂപയുടെ വിദേശ കറൻസിയും മന്ത്രിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. മന്ത്രിയുടെ പേരിലെ 42 കോടിയുടെ സ്ഥിരനിക്ഷേപം ഇഡി മരവിപ്പിക്കുകയും ചെയ്തു.

Read Also: ‘സരിതാ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഉയര്‍ത്തിയ ലൈംഗികാരോപണം അടിസ്ഥാനരഹിതം’: എന്‍ മാധവന്‍കുട്ടി

കെ പൊന്മുടിയെയും മകനെയും ചെന്നൈ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുകയാണ്. അതേസമയം, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രാവിലെ കെ പൊന്മുടിയുമായി ഫോണിൽ സംസാരിച്ചു. ഇഡി നടപടികളെ ധൈര്യത്തോടെ നേരിടണമെന്നും താനും പാർട്ടിയും പൊന്മുടിക്കൊപ്പം ഉണ്ടാകുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.

വിദേശത്തെ കള്ളപ്പണ നിക്ഷേപത്തിൽ പൊന്മുടിയുടെ മകൻ ഗൗതവും ഇഡി അന്വേഷണം നേരിടുന്നുണ്ട്.

Read Also: റെക്കോർഡ് നേട്ടത്തിലേക്ക് കുതിച്ച് ആഭ്യന്തര സൂചികകൾ, തുടർച്ചയായ രണ്ടാം ദിനവും ഓഹരി വിപണിയിൽ ശുഭ സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button