KeralaLatest NewsNews

‘സരിതാ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഉയര്‍ത്തിയ ലൈംഗികാരോപണം അടിസ്ഥാനരഹിതം’: എന്‍ മാധവന്‍കുട്ടി

കൊച്ചി: സരിതാ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഉയര്‍ത്തിയ ലൈംഗികാരോപണം അടിസ്ഥാനരഹിതമാണെന്നും അതിന് താന്‍ മാപ്പു ചോദിക്കുന്നുവെന്നും ദേശാഭിമാനി മുന്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ എന്‍ മാധവന്‍കുട്ടി. വിവാദ സംഭവം നടക്കുമ്പോൾ ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ പദവി വഹിക്കുകയായിരുന്നു അദ്ദേഹം. ആ പദവിയിൽ ഇരിക്കുന്നുവെന്ന ഒറ്റ കാരണംകൊണ്ടു മൗനത്തിലൂടെ നല്‍കിയ അധാര്‍മ്മിക പിന്തുണയില്‍ താനിന്നു ലജ്ജിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു മാധവന്കുട്ടിയുടെ വെളിപ്പെടുത്തൽ.

മാധവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനെന്ന നിലയ്ക്ക് എന്റെ ഉള്ളില്‍ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ മനസ്താപങ്ങളില്‍ ഓ സി, ഉമ്മന്‍ ചാണ്ടിയുണ്ട്

1 ‘ശൈലിമാറ്റം ”ഐ എസ് ആര്‍ ഒ ചാരക്കേസ് ‘കേസ് തുടങ്ങിയ വിഷയങ്ങളുപയോഗിച്ചു മുഖ്യമന്ത്രി കരുണാകരനെതിരെ
ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തിയ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കു പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ തലവനായ എന്റെ എഴുത്തുമൂലം ഇന്ത്യന്‍ എക്‌സ്പ്രസ് നല്‍കിയ ഏകപക്ഷീയമായി എഡിറ്റോറിയല്‍ പിന്തുണ അങ്ങേയറ്റം ആധാര്‍മികമെന്നു ഞാന്‍ അതിവേഗം തിരിച്ചറിഞ്ഞു . പലരെയുംപോലെ ഞാനും അന്നത്തെ ഒഴുക്കിനനുസരിച്ചു നീന്തുകയായിരുന്നു .

2 ‘സരിത ‘ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കു നേരേ ഉയര്‍ത്തപ്പെട്ട അടിസ്ഥാന രഹിതമായ ലൈംഗീക ആരോപണത്തിനു അന്നു ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണംകൊണ്ടു മൗനത്തിലൂടെ ഞാന്‍ നല്‍കിയ അധാര്‍മ്മിക പിന്തുണയില്‍ ഞാനിന്നു ലജ്ജിക്കുന്നു.

ഇതു പറയാന്‍ ഓസി യുടെ മരണംവരെ ഞാന്‍ എന്തിനു കാത്തിരുന്നു എന്ന ചോദ്യം ന്യായം. ഒരു മറുപടിയെ ഉള്ളു. നിങ്ങള്‍ക്ക്. മനസാക്ഷിയുടെ വിളി എപ്പോഴാണ് കിട്ടുകയെന്നു പറയാനാവില്ല .ക്ഷമിക്കുക .ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തി ന്റെ യും കോണ്‍ഗ്രസ് യു ഡി എഫ് പ്രവര്‍ത്തകരുടെയും
ദുഃഖത്തില്‍ പങ്കുചേരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button