പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലമുള്ളവരാണ് ചിലര്‍. രാത്രിയില്‍ ഭക്ഷണം കഴിച്ചാല്‍ കൂടി പലരും രാത്രിയാകുമ്പോള്‍ അടുക്കളയില്‍ കയറി പലരും ആഹാരം എടുത്ത് കഴിയ്ക്കാറുണ്ട്. അതിനുള്ള കാരണങ്ങളാണ് ചുവടെ,
നന്നായി വെള്ളം കുടിക്കുന്നതിലൂടെ അര്‍ധരാത്രിയിലെ വിശപ്പിനെ ഒരു പരിധി വരെ നിയന്ത്രിക്കാനാകും. രാത്രിയില്‍ മാത്രമല്ല, പകലും നന്നായി വെളളം കുടിക്കുന്നത് പതിവാക്കുക. വിശപ്പ് തോന്നുന്ന സമയത്ത് മധുരമില്ലാത്ത ചായയോ കാപ്പിയോ പരീക്ഷിക്കാവുന്നതാണ്.
Read Also : ‘ഫോണ്‍ വച്ചിട്ട് പോടാ ഉമ്മന്‍ ചാണ്ടി’, ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ സുല്‍ഫി നൂഹുവിന്റെ അനുഭവക്കുറിപ്പ് വൈറല്‍
പ്രോട്ടീനടങ്ങിയ പ്രഭാത ഭക്ഷണം കഴിക്കുക. പ്രോട്ടീനടങ്ങിയ ഭക്ഷണത്തോടെ ദിവസമാരംഭിക്കുന്നതിലൂടെ ശരീരത്തിലെ ലെപ്റ്റിന്‍ ലെവല്‍, അഥവാ ശരീരത്തിലെ ഊര്‍ജ്ജത്തിന്റെ അളവിനെ നിയന്ത്രിക്കാനാകും. ക്ഷീണവും തളര്‍ച്ചയും മാറുമ്പോള്‍ തന്നെ കൂടുതല്‍ ഭക്ഷണം ആവശ്യമാവുകയില്ല.
വിശപ്പ് ഒരു മാനസികാവസ്ഥ കൂടിയാണെന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ, വയറ് നിറയെ ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് മനസ്സിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക. ടിവിയുടേയോ കംപ്യൂട്ടറിന്റെയോ മുന്നിലിരുന്ന് ഭക്ഷണം കഴിച്ചാല്‍ എത്ര കഴിച്ചുവെന്നോ വിശപ്പ് അടങ്ങിയെന്നോ മനസ്സിലാക്കാനാകില്ല. അതിനാല്‍, കഴിവതും മേശപ്പുറത്ത് വച്ച് ഭക്ഷണം കഴിക്കുക.
ഇടവിട്ട് ചെറിയ സ്നാക്സ് കഴിക്കാം. ഇതിന് എണ്ണയില്‍ പൊരിച്ചതോ ബേക്കറികളോ തെരഞ്ഞെടുക്കരുത്. കാരറ്റ്, ബീറ്റ്റൂട്ട്, വെള്ളരിക്ക, നെല്ലിക്ക പോലുള്ള ആരോഗ്യപരമായ പച്ചക്കറികളോ ഫ്രൂട്ട്സോ ഉപയോഗിക്കാവുന്നതാണ്.
Post Your Comments