കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ ബൈക്കിന് കുറുകെ തെരുവുനായ ചാടിയതിനെ തുടർന്ന്, ബൈക്ക് യാത്രക്കാരായ പിതാവിനും മകൾക്കും പരിക്കേറ്റു. കോടാലി കൊരേച്ചാൽ കരുവാൻ പൂന്നിലാർക്കാവ് വീട്ടിൽ സത്യൻ (63), മകൾ ജ്യോതിക (23) എന്നിവർക്കാണ് പരിക്കേറ്റത്.
Read Also : ‘ഇനി ആത്മീയ നാളുകളെ വരവേൽക്കാം’; അഭ്യൂഹങ്ങൾക്കിടെ കർക്കിടക മാസത്തെ വരവേറ്റ് അമൃതയുടെ കുറിപ്പ്, പരിഹാസം
തിങ്കളാഴ്ച രാവിലെ കൊടുങ്ങല്ലൂർ-തൃശൂർ റോഡിൽ പുല്ലൂറ്റ് നാരായണമംഗലത്താണ് അപകടം. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ചുവീണ ഇരുവരെയും നാട്ടുകാർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
സാരമായി പരിക്കേറ്റ സത്യനെ പിന്നീട് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലേക്ക് മാറ്റി. അപകടത്തിൽ പരിക്കേറ്റ തെരുവുനായ ചത്തു.
Post Your Comments