പൊൻകുന്നം: ട്രാവലർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. എലിക്കുളം മഞ്ചക്കുഴി തോട്ടമാവിൽ ബിനു ആണ് അപകടത്തിൽ മരിച്ചത്.
ഇന്ന് രാവിലെ പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പാലാ പൊൻകുന്നം റോഡിൽ റോഡിൽ അഞ്ചാം മൈലിലായിരുന്നു അപകടം നടന്നത്. സ്കൂട്ടർ യാത്രക്കാരനെ ഇടിച്ച ട്രാവലർ, സ്കൂട്ടറുമായി 10 മീറ്ററോളം മുന്നോട്ടു നീങ്ങിയാണ് നിന്നത്. ബിനുവിന്റെ വീടിനടുത്ത് വച്ചാണ് അപകടം നടന്നത്. ട്രാവലർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് ലഭിക്കുന്ന വിവരം.
Read Also : പിസിഒഡി അലട്ടുന്നുണ്ടോ? എങ്കിൽ, പിസിഒഡി നിയന്ത്രിക്കാൻ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങൾ…
പൊൻകുന്നം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. തുടർന്ന്, മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments