Latest NewsIndiaNews

യാത്രക്കാരന്റെ ഫോൺ പൊട്ടിത്തെറിച്ചു: അടിയന്തിര ലാൻഡിംഗ് നടത്തി എയർ-ഇന്ത്യ എയർക്രാഫ്റ്റ്

ഉദയ്പൂർ: യാത്രക്കാരന്റെ ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്ന് അടിയന്തിര ലാൻഡിംഗ് നടത്തി എയർ-ഇന്ത്യ എയർക്രാഫ്റ്റ്. ഡൽഹിയിലേക്ക് പോകുകയായിരുന്ന വിമാനമായിരുന്നു യാത്രക്കാരന്റെ കൈയ്യിലിരുന്ന ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്ന് അടിയന്തിരമായി തിരിച്ചിറക്കിയത്. ഉദയ്പൂർ വിമാനത്താവളത്തിലായിരുന്നു സംഭവം നടന്നത്.

Read Also: ഏക സിവില്‍ കോഡ് ബിജെപിയാണ് കൊണ്ടുവരുന്നതെന്ന ആ ഒരൊറ്റ കാരണം കൊണ്ടാണ് സിപിഎം എതിര്‍ക്കുന്നത്: എം.കെ മുനീര്‍

പ്രശ്നം പരിഹരിച്ചതിനെ തുടർന്ന് ഒരു മണിക്കൂറിന് ശേഷം വിമാനം വീണ്ടും ഡൽഹിയിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ മാസം സമാന രീതിയിൽ പറന്നുയർന്ന ഇൻഡിഗോ വിമാനം ചില സാങ്കേതിക തടസങ്ങൾ മൂലം അടിയന്തിര ലാൻഡിംഗ് നടത്തിയിരുന്നു. പൈലറ്റിന് മുന്നറിയിപ്പ് സിഗ്നൽ ലഭിച്ചതിന് പിന്നാലെയാണ് വിമാനം തിരിച്ചിറക്കിയത്. ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്ക് പോകേണ്ട വിമാനമായിരുന്നു സാങ്കേതിക തടസങ്ങൾ മൂലം എമർജൻസി ലാൻഡിംഗ് നടത്തിയത്.

Read Also: മലപ്പുറം എടവണ്ണ ബസ് സ്റ്റാൻഡിലെ സദാചാര ഗുണ്ടായിസം: സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button