Latest NewsKeralaNews

പാലക്കാട് വൻ സ്പിരിറ്റ് വേട്ട: മൂന്ന് പേർ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് വൻ സ്പിരിറ്റ് വേട്ട. 990 ലിറ്റർ സ്പിരിറ്റ് എക്‌സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കുഴൽമന്ദം എക്‌സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ ശങ്കർ പ്രസാദും സംഘവും ചേർന്ന് തേങ്കുറിശ്ശി – തെക്കേത്തറ സ്വദേശി അശോകൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നാണ് സ്പിരിറ്റ് പിടികൂടിയത്. ഉദ്ദേശം 35 ലിറ്റർ വീതം കൊള്ളുന്ന 30 പ്ലാസിറ്റിക് കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. കുഴൽമന്ദം സ്വദേശികളായ ശ്രീജിത്ത്, മോഹൻ ദാസ്, രജ്ഞിത്ത് എന്നിവരാണ് അറസ്റ്റിലായത്.

Read Also: മദ്യലഹരിയില്‍ അച്ഛന്‍ കഴുത്തിൽ വെട്ടുകത്തി കൊണ്ട് പരിക്കേല്‍പ്പിച്ചു; 12 കാരന്‍ ഗുരുതരാവസ്ഥയില്‍, അറസ്റ്റ് 

സ്പിരിറ്റിന്റെ ഉറവിടത്തെക്കുറിച്ചും, കൂട്ട് പ്രതികളെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. പ്രിവന്റീവ് ഓഫീസർമാരായ കെ സി മനോഹരൻ, ബെന്നി കെ സെബാസ്റ്റ്യൻ, മൻസൂർ അലി എസ്, സതിഷ് കുമാർ എം, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശശികുമാർ കെ എ, കണ്ണൻ ആർ, പ്രസാദ് ടി പി, ഗിരീഷ് സി, സുജിത്ത്കുമാർ എസ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ ബിന്ദു വി, റംലത്ത്, ഐശ്വര്യ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Read Also: മദ്യലഹരിയില്‍ അച്ഛന്‍ കഴുത്തിൽ വെട്ടുകത്തി കൊണ്ട് പരിക്കേല്‍പ്പിച്ചു; 12 കാരന്‍ ഗുരുതരാവസ്ഥയില്‍, അറസ്റ്റ് 

shortlink

Related Articles

Post Your Comments

Related Articles


Back to top button