![](/wp-content/uploads/2023/06/police-2.jpg)
വിയ്യൂർ: മദ്യലഹരിയില്‍ പന്ത്രണ്ടുവയസ്സുകാരനായ മകന്റെ കഴുത്തിൽ വെട്ടുകത്തി ഉപയോഗിച്ച് മുറിവേൽപ്പിച്ച കേസില്‍ അച്ഛൻ അറസ്റ്റിൽ. ഗുരുതരമായി പരിക്കേറ്റ കുട്ടി തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുണ്ടുകാട് പനമ്പിള്ളി വാലത്ത് പ്രഭാതി(41)നെയാണ് വിയ്യൂർ പോലീസ് അറസ്റ്റ് ചെയ്തത്.
മദ്യലഹരിയിൽ കുട്ടിയുടെ അമ്മയെ ഉപദ്രവിക്കുന്നതിനിടെ അടുത്തുചെന്ന കുട്ടിയുടെ കഴുത്തിൽ പ്രതിയുടെ കൈയിലുണ്ടായിരുന്ന വെട്ടുകത്തിവെച്ച് വലിക്കുകയായിരുന്നു. കഴുത്തിൽ എട്ട് തുന്നലുണ്ട്.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വിയ്യൂർ പോലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു. പോലീസിനെയും ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് കീഴ്‌പ്പെടുത്തിയത്. ഇയാൾ പോക്സോ കേസിലും പ്രതിയാണ്.
Post Your Comments