Latest NewsKeralaNews

സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി എടവണ്ണയിലെ സദാചാര ബോര്‍ഡ്

സഹോദരനൊപ്പം സംസാരിച്ചു നില്‍ക്കുന്ന ഫോട്ടോ മൊബൈലില്‍ എടുത്ത ശേഷം ഒരു സംഘം ആളുകള്‍ മോശമായി പെരുമാറിയെന്ന് വിദ്യാര്‍ത്ഥിനി

മലപ്പുറം: എടവണ്ണയില്‍ സദാചാര പ്രശ്‌നം ചൂണ്ടിക്കാട്ടി നാട്ടുകാര്‍ വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്യുന്ന ദൃശ്യം പുറത്ത്. സഹോദരനൊപ്പം സംസാരിച്ചു നില്‍ക്കുന്ന ഫോട്ടോ മൊബൈലില്‍ എടുത്ത ശേഷം ഒരു സംഘം ആളുകള്‍ മോശമായി പെരുമാറിയെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. ഇതു ചോദ്യം ചെയ്തപ്പോള്‍ കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് സഹോദരനും പ്രതികരിച്ചു.

Read Also: ജ്യോത്സന്മാരെ കണ്ട് മന്ത്രവാദത്തിനു കുറിച്ചുവാങ്ങുന്ന മണ്ടികളായി നിങ്ങൾ മാറരുത്: ഗണേഷ് കുമാർ

കഴിഞ്ഞ വ്യാഴാഴ്ചയാണ് എടവണ്ണ സ്റ്റാന്‍ഡില്‍ ഈ സംഭവം നടന്നത്. സഹോദരനൊപ്പം നില്‍ക്കുന്ന ദൃശ്യം മൊബൈലില്‍ ഒരാള്‍ പകര്‍ത്തിയെന്നും ഇത് ചോദ്യം ചെയ്തതിന് ഒരു സംഘം ആളുകള്‍ തങ്ങളെ മോശമായി ചിത്രീകരിച്ച് അസഭ്യം പറഞ്ഞെന്നും പെണ്‍കുട്ടി പറയുന്നു. ഇതിന് ശേഷം തന്നെയും കൂട്ടാകാരനെയും അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.

ഈ സംഭവത്തിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ബസ് സ്റ്റാന്‍ഡില്‍ സദാചാര ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. വിദ്യാര്‍ത്ഥികള്‍ക്കൊരു മുന്നറിയിപ്പ് എന്ന തലക്കെട്ടോടെ എടവണ്ണ ജനകീയ കൂട്ടായ്മ എന്ന പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. അഞ്ച് മണിക്ക് ശേഷം ഈ പരിസരത്ത് വിദ്യാര്‍ത്ഥികളെ കാണാനിട വന്നാല്‍ അവരെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് രക്ഷിതാക്കളെ ഏല്‍പ്പിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിനു മറുപടിയായി തൊട്ടടുത്ത് തന്നെ വിദ്യാര്‍ത്ഥി പക്ഷം എന്ന പേരിലും ഒരു ബോര്‍ഡ് ഉയര്‍ന്നു. എന്നാല്‍, ഈ രണ്ട് ബോര്‍ഡുകളും പൊലീസ് എടുത്ത് മാറ്റി.

‘വിദ്യാര്‍ത്ഥികള്‍ക്കൊരു മുന്നറിയിപ്പ്, കോണികൂടിലും ഇലമറവിലും പരിസരബോധമില്ലാതെ സ്നേഹപ്രകടനം കാഴ്ച്ച വെക്കുന്ന ആഭാസ വിദ്യരായ വിദ്യാര്‍ത്ഥികളോട് ഞങ്ങള്‍ക്കൊന്നേ പറയാനുള്ളൂ. ഇനിമുതല്‍ ഇത്തരം ഏര്‍പ്പാടുകള്‍ ഇവിടെ വെച്ച് വേണ്ട. വേണമെന്ന് നിര്‍ബന്ധമുളളവര്‍ക്ക് താലി കെട്ടി കൈപിടിച്ചു വീട്ടില്‍ കൊണ്ട് പോയി തുടരാവുന്നതാണ്. മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ടു പോവുന്നവരെ ഞങ്ങള്‍ക്ക് എന്ത് ചെയ്യണമെന്ന് നന്നായിട്ടറിയാം. ആയതിനാല്‍ അഞ്ച് മണിക്ക് ശേഷം ഈ പരിസരത്ത് വിദ്യാര്‍ത്ഥികളെ കാണാനിടവന്നാല്‍ അവരെ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നതും രക്ഷിതാക്കളെ വിളിച്ചു ഏല്‍പിക്കുന്നതുമാണ്. ഇത് സദാചാര ഗുണ്ടായിസമല്ല..വളര്‍ന്നുവരുന്ന കുട്ടികളും, കുടുംബവുമായി ജീവിക്കുന്ന നാട്ടുകാരുടെ അവകാശമാണ്. എടവണ്ണ ജനകീയ കൂട്ടായ്മ’- എന്നായിരുന്നു അദ്യം പ്രത്യക്ഷപ്പെട്ട ബോര്‍ഡ്.

ഇതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ സദാചാരക്കാര്‍ക്ക് മറുപടിയുമായി എത്തി.

‘ആധുനിക ഡിജിറ്റല്‍ സ്‌കാനറിനെ തോല്‍പ്പിക്കുന്ന സാങ്കേതിക മികവുള്ള കണ്ണുമായി ബസ് സ്റ്റാന്‍ഡിലേയും പരിസരത്തെയും കോണിക്കോടിലേക്ക് സദാചാര ആങ്ങളമാര്‍ ടോര്‍ച്ചടിക്കുന്നതിന് മുമ്പ് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ അവനവന്റെ മക്കള്‍ കൈകാര്യം ചെയ്യുന്ന മൊബൈലും വാട്ട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും ഒക്കെ ഒന്ന് തിരഞ്ഞ് നോക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് 7 എഎം മുതല്‍ 7 പിഎം വരെയാണ് കണ്‍സെഷന്‍ സമയം എന്നറിയാതെ, 5 മണി കഴിഞ്ഞ് ബസ് സ്റ്റാന്‍ഡിലും പരിസരത്തും കണ്ടാല്‍ കൈകാര്യം ചെയ്തു കളയുമെന്ന് ആഹ്വാനം ചെയ്യാനും ബോര്‍ഡ് വെയ്ക്കാനും ഒരു വ്യക്തിക്കോ, സമൂഹത്തിനോ അധികാരവും അവകാശവും നിയമവുമില്ലെന്ന് സദാചാര കമ്മറ്റിക്കാര്‍ ഓര്‍ക്കണം. വിദ്യാര്‍ത്ഥി പക്ഷം, എടവണ്ണ’-

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button