കൊട്ടാരക്കര: ബലി തര്‍പ്പണത്തിന് മകനൊപ്പം ബൈക്കില്‍ പോയ മാതാവ് കാറിടിച്ച് മരിച്ചു. കാഞ്ഞിരംവിള പുത്തന്‍വീട്ടില്‍ ഉഷ(50)ആണ് മരിച്ചത്. മകന് രാജേഷിനെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കലയപുരത്ത് ഫെഡറല്‍ ബാങ്കിന് സമീപത്ത് വച്ചായിരുന്നു അപകടം നടന്നത്. ബലി തര്‍പ്പണത്തിന് കുളക്കടവിലേക്ക് പോകുന്നതിനിടെ എതിര് ദിശയിൽ നിന്നും വന്ന കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : ‘നീതിദേവത കൺതുറന്നു’: നീതി തേടുന്നവർക്ക് വലിയ പ്രതീക്ഷയാണ് സുപ്രീം കോടതി വിധിയെന്ന് കെടി ജലീൽ
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments