News

ഗുണ്ടകള്‍ക്കും മാഫിയകള്‍ക്കും എതിരെയുള്ള പോരാട്ടം ശക്തമാക്കി യുപി പോലീസ്

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ ഗുണ്ടകള്‍ക്കും മാഫിയകള്‍ക്കും എതിരെയുള്ള പോരാട്ടം ശക്തമാക്കി യുപി പോലീസ് . തലയ്ക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച ക്രിമിനല്‍ അസമിനെ കോട്വാലി പോലീസ് അറസ്റ്റ് ചെയ്തു . പോലീസിനു നേരെ വെടിയുതിര്‍ത്ത അസമിനെ കാലില്‍ വെടിവച്ച് വീഴ്ത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന കൂട്ടാളി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

Read Also: വിമാന യാത്രക്കാർക്ക് സുരക്ഷിതത്വം ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം: നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി

ഛേദിബിര്‍ സ്വദേശിയായ അസം രാംറായ്പൂര്‍ കോം റോഡില്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത് ആക്രമണം നടത്താന്‍ പോകുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കോട്വാലി പോലീസ് അസമിനെ വളയുകയും , പിടികൂടാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് കണ്ട അസം പോലീസിന് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്ന് പോലീസ് അസമിനെ കാലില്‍ വെടിവച്ച് വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

കൊലപാതകം, കവര്‍ച്ച, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 36 ലേറേ കേസുകളില്‍ പ്രതിയാണ് അസം. ഇയാളുടെ വീടും പോലീസ് അറ്റാച്ച് ചെയ്തിട്ടുണ്ട്. അസമിന്റെ കൂട്ടാളികളെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button