KeralaLatest NewsNews

ലോറിയില്‍നിന്ന് വീണ കയര്‍ കാലില്‍ കുരുങ്ങി, നൂറുമീറ്റര്‍ വലിച്ചുകൊണ്ടുപോയി; കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം: പച്ചക്കറി ലോറിയില്‍ നിന്ന് പുറത്തേക്ക് കിടന്ന കയര്‍ കാലില്‍ കുരുങ്ങി കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം. സംക്രാന്തി ഡ്രൈക്ലീനിംങ് കടയിലെ ജീവനക്കാരൻ മുരളി (55) യാണ് മരിച്ചത്. എംസി റോഡിൽ കോട്ടയം നീലിമംഗലം സംക്രാന്തിയിൽ പുലര്‍ച്ചെ 5.45 നായിരുന്നു അപകടം. ലോറിയിൽ നിന്ന് പുറത്തേയ്ക്കു കിടന്ന കയർ കാലിൽ കുരുങ്ങി വലിച്ചിഴച്ചു കൊണ്ടുപോയതോടെയാണ് അപകടം ഉണ്ടായത്.

പ്രഭാത നടത്തത്തിനിറങ്ങിയതായിരുന്നു മുരളി. ഏറ്റുമാനൂർ ഭാഗത്തുനിന്ന് പച്ചക്കറി ലോഡ് കയറ്റിയെത്തിയ ലോറിയിൽനിന്ന് അലക്ഷ്യമായി തൂങ്ങിക്കിടന്നിരുന്നു കയർ മുരളിയുടെ കാലിൽ കുരുങ്ങുകയായിരുന്നു.

സമാന രീതിയിൽ റോഡിലേയ്ക്കു നീണ്ടുനിന്ന കയർ കുരുങ്ങി നീലിമംഗലം പെരുമ്പായിക്കാട് സ്വദേശികള്‍ക്കും ബൈക്ക് യാത്രക്കാരുമായ ദമ്പതികൾക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പെരുമ്പായിക്കാട് ഇളയിടത്ത് ബിജു (50), ജോബി (45) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലോറി ഡ്രൈവറെയും സഹായിയെയും ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടം തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്ന് ഇവർ പോലീസിന് മൊഴിനൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button