
കാക്കനാട്: യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ച കേസില്‍ കോഴിക്കോട് സ്വദേശി അറസ്റ്റിൽ.
തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് തിരുവണ്ണൂർ ഗീത നിവാസിൽ വിനു കെ. സനിലാണ് (30) തൃക്കാക്കര പോലീസിന്റെ പിടിയിലായത്. കോഴിക്കോട് സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
ദൃശ്യങ്ങൾ ചിത്രീകരിച്ച ക്യാമറയും അശ്ലീല സൈറ്റുകളിൽ അപ്ലോഡ് ചെയ്യുന്നതിനായി ഉപയോഗിച്ച ലാപ്ടോപ്പും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
Post Your Comments