കോഴിക്കോട്: താമരശേരി മുന്‍ എംഎല്‍എ ജോര്‍ജ്ജ് എം തോമസിനെതിരെ ഉയര്‍ന്നത് ഗുരുതരമായ ആരോപണങ്ങള്‍. പോക്‌സോ കേസില്‍ നിന്നും കോണ്‍ഗ്രസ് പ്രവാസി സംഘടനാ നേതാവിനെ രക്ഷപെടുത്താന്‍ നോക്കിയെന്നും, ക്വാറി ഉടമകളില്‍ നിന്നും വ്യാപകമായ പണിപ്പിരിവ് നടത്തിയെന്നും ഉൾപ്പെടെ നിരവധി ആരോപണങ്ങളാണ് ജോര്‍ജ്ജ് എം തോമസിനെതിരെ ഉയര്‍ന്നത്.
സിപിഎം അനുഭാവി കുടുംബത്തിലെ പതിമൂന്നുകാരിയായിരുന്നു പോക്‌സോ കേസിലെ പരാതിക്കാരി. ജോര്‍ജ്ജ് എം തോമസ് എംഎല്‍എ ആയിരുന്നപ്പോള്‍ ആ സ്വാധീനം ഉപയോഗിച്ചാണ് കോണ്‍ഗ്രസ് നേതാവിനെ പോക്‌സോ കേസില്‍ നിന്നും രക്ഷിച്ചത്. പൊലീസിനെ സ്വാധീനിച്ച് കോണ്‍ഗ്രസ് നേതാവിന്റെ കേസൊഴിവാക്കുകയും പകരം മറ്റൊരാളെ പ്രതിയാക്കി ചേര്‍ക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് പെണ്‍കുട്ടിയുടെ പിതാവിന്റെ മൊഴി പാര്‍ട്ടി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
അതോടൊപ്പം ക്വാറി ഉടമകളുടെ സംഘടനയുടെ നേതാവെന്ന നിലയില്‍ ഇവരില്‍ നിന്നും വ്യാപകമായി പണം പിരിച്ചുവെന്നുമുള്ള ആരോപണവും ഉയര്‍ന്നു. ജോര്‍ജ്ജ് എം തോമസ് പണിത പുതിയ വീടിനായി വ്യാപകമായി പണം പിരിച്ചുവെന്നും വീട്ടിലേക്ക് വേണ്ട ഫര്‍ണീച്ചറുകള്‍ ഉള്‍പ്പെടെയുള്ളവ കച്ചവടക്കാരെ ഭീഷണിപ്പെടുത്തി വാങ്ങുകയായിരുന്നുവെന്നും പാര്‍ട്ടി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജോര്‍ജ്ജ് എം തോമസിനെ സിപിഎമ്മില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.
Post Your Comments