ഈ വർഷത്തെ പാർലമെന്റ് വർഷകാല സമ്മേളനം ജൂലൈ 20 മുതൽ ആരംഭിക്കും. ഇത്തവണ നടക്കുന്ന സമ്മേളനത്തിൽ സർക്കാർ 21 ബില്ലുകൾ അവതരിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഓഗസ്റ്റ് 10-നാണ് സമ്മേളനം സമാപിക്കുക. ഇതിനു മുന്നോടിയായി ജൂലൈ 19-ന് കക്ഷി നേതാക്കളുടെ യോഗം ചേരുന്നതാണ്. പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയാണ് സമ്മേളനം വിളിച്ചുചേർത്തത്. കൂടാതെ, 18-ന് എൻഡിഎയുടെ നേതൃത്വത്തിലും യോഗം ചേരും.
ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കാനായി തയ്യാറാക്കിയിട്ടുള്ള ബില്ലുകളാണ് പ്രധാനമായും വർഷകാല സമ്മേളനത്തിൽ പരിഗണിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 21 ബില്ലുകളുടെ പട്ടികയിൽ ജൈവവൈവിധ്യ ഭേദഗതി, ബഹുസംസ്ഥാന സഹകരണ സംഘം ഭേദഗതി, ജൻവിശ്വാസ് ഭേദഗതി, തർക്ക പരിഹാര സംവിധാനം, വിവാദ വനസംരക്ഷണ നിയമം ഭേദഗതി, നാഷണൽ ഫൗണ്ടേഷൻ ബിൽ തുടങ്ങിയവ ഉൾപ്പെട്ടിട്ടുണ്ട്.
Also Read: സിപിഎം സെമിനാർ പാർട്ടി സമ്മേളനം പോലെ ചീറ്റിപ്പോയി: കെ സുരേന്ദ്രൻ
Post Your Comments