ഡൽഹിയിൽ കനത്ത മഴ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ വീണ്ടും കരകവിഞ്ഞ് യമുന. കഴിഞ്ഞ ദിവസങ്ങളിൽ ജലനിരപ്പ് നേരിയ തോതിൽ താഴ്ന്നെങ്കിലും, ഇന്ന് വീണ്ടും ഉയരുകയായിരുന്നു. നിലവിൽ, പ്രഗതി മൈതാനത്തിന് സമീപമുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. വിവിധ ഇടങ്ങളിൽ മഴയെ തുടർന്ന് റോഡുകളിൽ മരങ്ങൾ കടപുഴകി വീഴുകയും, ഗതാഗതം തടസപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ മേഖലകളിൽ എൻഡിആർഎഫിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
കഴിഞ്ഞ മൂന്ന് മണിക്കൂറിനിടെ 11 മില്ലിലിറ്റർ മഴ ഡൽഹിയിൽ ലഭിച്ചിട്ടുണ്ട്. ദ്വാരകയിൽ വെള്ളക്കെട്ടിൽ വീണ് മൂന്ന് യുവാക്കൾക്കാണ് ജീവൻ നഷ്ടമായത്. ഡൽഹിയിലെ 5 സോണുകളിൽ ഇതിനോടകം നിരവധി ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഹരിയാന, ഡൽഹി തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അതേസമയം, ഉത്തരാഖണ്ഡിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.
Post Your Comments