ഇടുക്കി: ചക്ക പറിക്കുന്നതിനിടെ മരത്തിൽനിന്ന് വീണ് തൊഴിലാളി മരിച്ചു. ഇടുക്കി ചെല്ലർകോവിൽ സ്വദേശി മുരളിയാണ് മരിച്ചത്.
Read Also : ഹോര്‍മുസ് കടലിടുക്കിനു ചുറ്റും സൈനിക സാന്നിധ്യം ശക്തമാക്കാനുള്ള നീക്കവുമായി അമേരിക്ക
ഞായറാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. പ്ലാവിൽ നിന്ന് പിടിവിട്ട് മുരളി താഴെ വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments