Latest NewsKeralaNews

ആശുപത്രിയില്‍ യുവതി കുത്തേറ്റ് മരിച്ചു: സുഹൃത്ത് കസ്റ്റഡിയില്‍

എറണാകുളം അങ്കമാലി എംഎജിജെ ആശുപത്രിയിലാണ് സംഭവം.

കൊച്ചി: ആശുപത്രിയില്‍ യുവതി കുത്തേറ്റു മരിച്ചു. രോഗിക്ക് കൂട്ടിരിക്കാനെത്തിയ ലിജിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. എറണാകുളം അങ്കമാലി എംഎജിജെ ആശുപത്രിയിലാണ് സംഭവം.

READ ALSO: ഇ ശ്രീധരന്റെ പേരും പറഞ്ഞ് ജനങ്ങളെ പറ്റിക്കാന്‍ ഇറങ്ങരുത്: രൂക്ഷവിമർശനവുമായി വി മുരളീധരന്‍

ആശുപത്രിയില്‍ രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലിജി. മഹേഷുമായി ലിജി നേരത്തെ പരിചയത്തിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മഹേഷ് ആശുപത്രിയിലെത്തിയത്. അവിടെവച്ച്‌ ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും കൈയില്‍ ഉണ്ടായിരുന്ന കത്തിയെടുത്ത് ലിജിയെ മഹേഷ് കുത്തുകയുമായിരുന്നു. ലിജി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അങ്കമാലി പൊലീസ് മഹേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button