ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ പുതിയ ഫീച്ചറുമായി എത്തുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ സ്വകാര്യതയുടെ ഭാഗമായി ഫോൺ നമ്പർ മറച്ചുവയ്ക്കാൻ കഴിയുന്ന ഫീച്ചറാണ് അവതരിപ്പിക്കുന്നത്. ‘നമ്പർ പ്രൈവസി’ എന്ന പേരിലാണ് ഈ ഫീച്ചർ അറിയപ്പെടുക. വാട്സ്ആപ്പിന്റെ പുതിയ ബീറ്റ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യുന്നവർക്ക് ഈ ഫീച്ചർ ഉപയോഗിക്കാൻ കഴിയുന്നതാണ്. കമ്മ്യൂണിറ്റി അനൗൺസ്മെന്റ് ഗ്രൂപ്പ് ഇൻഫോയിൽ ഈ ഓപ്ഷൻ നൽകിയിട്ടുണ്ട്.
വാട്സ്ആപ്പ് കമ്യൂണിറ്റിയുമായി ഈ ഫീച്ചർ ബന്ധപ്പെട്ടിരിക്കുന്നതിനാൽ, കമ്മ്യൂണിറ്റിയിൽ ഫോൺ നമ്പർ മറച്ചു വയ്ക്കാൻ ഉപഭോക്താവിനെ സഹായിക്കും. ഈ ഫീച്ചർ പ്രയോജനപ്പെടുത്തുന്ന ഉപഭോക്താവിന്റെ ഫോൺ നമ്പർ കമ്മ്യൂണിറ്റിയിലെ അഡ്മിന്മാർക്ക് മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. കൂടാതെ, ഉപഭോക്താവിന്റെ ഫോൺ നമ്പർ കോൺടാക്ട് സേവ് ചെയ്തവർക്കും നമ്പർ കാണാൻ സാധിക്കും. ഇതോടെ, ഫോൺ നമ്പർ മറച്ചുപിടിച്ച് കമ്മ്യൂണിറ്റിയിൽ ആശയവിനിമയം നടത്താൻ കഴിയുന്നതാണ്. അതേസമയം, കമ്മ്യൂണിറ്റി അഡ്മിന്മാർക്ക് ഈ ഫീച്ചർ പ്രയോജനപ്പെടുത്താൻ സാധിക്കുകയില്ല. അവരുടെ നമ്പർ എപ്പോഴും കാണാൻ കഴിയുന്ന തരത്തിലാണ് ക്രമീകരണം.
Also Read: കാട്ടാനയെ കൊന്ന് കൊമ്പെടുത്തത് ആറംഗ സംഘമെന്ന് മൊഴി: പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കി
Leave a Comment