Latest NewsNewsSaudi ArabiaGulf

സൗദിയില്‍ വന്‍ തീപിടിത്തം, 10 മരണം: മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു

റിയാദ്: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ അല്‍ ഹസ്സയില്‍ വന്‍ തീപിടിത്തം. അഞ്ച് ഇന്ത്യാക്കാരുള്‍പ്പടെ 10 പേര്‍ മരിച്ചു. അല്‍ ഹസ്സയിലെ ഹുഫൂഫില്‍ ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ ഒരു വര്‍ക്ക്‌ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. വര്‍ക്ക്‌ഷോപ്പ് ജീവനക്കാരായ 10 പേര്‍ വെന്ത് മരിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണ്.
തിരുവനന്തപുരം സ്വദേശിയാണ് തീപിടിത്തത്തില്‍ മരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് അഴീക്കോട് താമസിക്കുന്ന നിസാം എന്ന അജ്മല്‍ ഷാജഹാനാണ് മരണപ്പെട്ടത്. എട്ട് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞവയില്‍ അഞ്ച് പേര്‍ ഇന്ത്യക്കാരും മൂന്ന് പേര്‍ ബംഗ്ലാദേശ് പൗരന്മാരുമാണെന്നാണ് വിവരം.

Read Also:പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ പ്രാധാന്യമുള്ള കരാറില്‍ തീരുമാനം എടുക്കുന്നതിനായി യുഎഇയില്‍

കാര്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് തീ പടര്‍ന്നു പിടിക്കുകയായിരുന്നെന്നാണ് വിവരം. വര്‍ക്ക്‌ഷോപ്പിന്റെ മുകളില്‍ താമസിച്ചവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ അല്‍ ഹസ സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റി. വിവിധ കേന്ദ്രങ്ങളില്‍ നിന്നെത്തിയ പത്തോളം അഗ്‌നിശമനസേനാ സംഘങ്ങളാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button