Latest NewsNewsBusiness

രാജ്യത്ത് എസ്ഐപി അക്കൗണ്ടുകൾക്ക് പ്രിയമേറുന്നു, നിക്ഷേപകരുടെ എണ്ണത്തിൽ വർദ്ധനവ്

എസ്ഐപി അക്കൗണ്ടുകളിലെ ശരാശരി പ്രതിമാസ നിക്ഷേപം 2,214 രൂപയാണ്

രാജ്യത്ത് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴി (എസ്ഐപി) നിക്ഷേപം നടത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. ഓഹരി വിപണി പുതിയ ഉയരങ്ങൾ കീഴടക്കുന്ന വേളയിലാണ് എസ്ഐപി നിക്ഷേപങ്ങൾക്കും പ്രിയമേറുന്നത്. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂൺ മാസം 27.8 ലക്ഷം പുതിയ എസ്ഐപി അക്കൗണ്ടുകളാണ് തുറന്നിരിക്കുന്നത്. 2021 സെപ്റ്റംബറിലെ 26.8 ലക്ഷം എന്ന റെക്കോർഡാണ് മറികടന്നിരിക്കുന്നത്.

കഴിഞ്ഞ 12 മാസത്തിനിടെ 21.2 ലക്ഷം എസ്ഐപി അക്കൗണ്ടുകളാണ് ഓരോ മാസവും തുറന്നിരിക്കുന്നത്. എസ്ഐപി അക്കൗണ്ടുകളിലെ ശരാശരി പ്രതിമാസ നിക്ഷേപം 2,214 രൂപയാണ്. നിലവിൽ, എസ്ഐപി നിക്ഷേപം തുടർച്ചയായ രണ്ടാം മാസവും 14,000 കോടി രൂപയ്ക്ക് മുകളിലാണ്. ജൂണിലെ നിക്ഷേപം 14,734 കോടി രൂപയും, 12 മാസത്തെ മൊത്തം നിക്ഷേപം 1.6 ലക്ഷം കോടി രൂപയുമാണ്. മ്യൂച്വൽ ഫണ്ടുകളിൽ തവണകളായി നിക്ഷേപിക്കാവുന്ന മാർഗമാണ് എസ്ഐപികൾ. അതിനാൽ, ഭൂരിഭാഗം പേരും ഇവയിൽ നിക്ഷേപം നടത്താറുണ്ട്.

Also Read: ഏകീകൃത സിവിൽ കോഡിനെ ഭസ്മീകരിക്കാനുള്ള ശേഷിയുണ്ട്: എം വി ഗോവിന്ദൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button