UAENewsGulf

പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ പ്രാധാന്യമുള്ള കരാറില്‍ തീരുമാനം എടുക്കുന്നതിനായി യുഎഇയില്‍

രൂപയില്‍ വ്യാപാരം നടത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളില്‍ തീരുമാനമാകുമെന്ന് സൂചന

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയില്‍ എത്തി. അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങിയ അദ്ദേഹത്തെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരക്കരാര്‍ ശക്തിപ്പെടുത്തുന്നതടക്കം നിരവധി വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും.

Read Also: 2.5 കോടി വാങ്ങിയ നായക നടൻ ടിവി അഭിമുഖങ്ങൾ നൽകിയില്ല: കുഞ്ചാക്കോ ബോബനെതിരെ പരാതിയുമായി ‘പദ്മിനി’ നിർമ്മാതാവ്

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും, ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ജാബറുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളുമായി രൂപയില്‍ വ്യാപാരം നടത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് സന്ദര്‍ശനം നിര്‍ണായകമാവും. ഇക്കാര്യത്തില്‍ ഇന്ത്യയും യുഎഇയും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചേക്കും.

ആഗോള തലത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ത്തുന്നതിനാണ് വ്യാപാരം രൂപയിലേക്ക് മാറ്റാന്‍ വിദേശ ശക്തികളുമായി ഇന്ത്യ ധാരണയിലെത്താന്‍ ശ്രമിക്കുന്നത്. ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങും വഴിയാണ് നരേന്ദ്ര മോദി യുഎഇയില്‍ എത്തിയത്. ഒരൊറ്റ ദിവസത്തേയ്ക്കാണ് സന്ദര്‍ശനം. ഒമ്പത് വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ചാം തവണയാണ് യുഎഇയിലെത്തുന്നത്. ഇന്ന് തന്നെ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും.

ഇന്ത്യ യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പുരോഗതിയും ഇരു രാഷ്ട്രത്തലവന്മാരും വിലയിരുത്തും. ഡല്‍ഹി ഐഐടിയുടെ ഓഫ് ക്യാംപസ് അബുദാബിയില്‍ തുടങ്ങുന്നതാണ് രൂപ വിനിമയത്തിന് പുറമെ മറ്റൊരു പ്രധാന വിഷയം. ഇന്ത്യയില്‍ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയിലേയ്ക്ക് യുഎഇയിയെ ഔദ്യോഗികമായി പ്രധാനമന്ത്രി ഇന്ന് ക്ഷണിക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button