സംസ്ഥാനത്ത് കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു. ഇന്നലെ രാത്രിയോടെയാണ് ശമ്പള വിതരണം പൂർത്തിയാക്കിയത്. ശമ്പളം സമയബന്ധിതമായി നൽകാത്തതിനെ തുടർന്ന് ജീവനക്കാർ സമരത്തിലേക്ക് പോകാൻ തീരുമാനിച്ച സാഹചര്യത്തിലാണ് സർക്കാർ ഇന്നലെ രാത്രി തന്നെ ആദ്യത്തെ ഗഡു വിതരണം ചെയ്തത്. 30 കോടി രൂപ സർക്കാർ ഫണ്ടും, 8.4 കോടി രൂപ ബാങ്ക് ഓവർ ഡ്രാഫ്റ്റുമെടുത്താണ് ശമ്പള വിതരണം നടത്തിയത്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ജീവനക്കാർക്കുള്ള ശമ്പള വിതരണം തടസപ്പെട്ടത്. നിലവിൽ, ശമ്പളത്തിന്റെ രണ്ടാം ഗഡു വിതരണം ചെയ്യേണ്ടത് ഇന്നാണ്. ഒന്നാം ഗഡു ഇന്നലെ വിതരണം ചെയ്ത സാഹചര്യത്തിൽ, രണ്ടാമത്തെ ഗഡു ലഭിക്കുന്നത് വൈകിയേക്കുമെന്നാണ് സൂചന. കെഎസ്ആർടിസിയിൽ കഴിഞ്ഞ മാസത്തെ ശമ്പളം വിതരണം ചെയ്യാത്ത നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. മാസം ഏകദേശം 200 കോടിയിലേറെ വരുമാനമാണ് കെഎസ്ആർടിസിക്ക് ഉള്ളത്.
Also Read: ഓക്‌സിജന്‍ മാസ്‌കിന് തീപിടിച്ചു: ഐസിയുവില്‍ ചികിത്സയ്ക്കിടെ രോഗി മരിച്ചു
Post Your Comments