രാജ്യത്തെ കൃഷിയിടങ്ങളെ ഡിജിറ്റൽ വൽക്കരിക്കാൻ ഒരുങ്ങി കർഷക സഹകരണ സംഘങ്ങളുടെ കൂട്ടായ്മയായ ഇഫ്കോ. റിപ്പോർട്ടുകൾ പ്രകാരം, കൃഷിയിടങ്ങൾ സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി 2,500 അഗ്രി ഡ്രോണുകളും, 2,500 ഇലക്ട്രിക് ത്രീവീലർ ലോഡർ വാഹനങ്ങളും ഇഫ്കോയുടെ നേതൃത്വത്തിൽ വാങ്ങിയിട്ടുണ്ട്. അഗ്രി ഡ്രോൺ പദ്ധതി മുഖാന്തരം, ഇഫ്കോയുടെ നവീന കണ്ടുപിടിത്തങ്ങളായ നാനോ യൂറിയ, നാനോ ഡിഎപി തുടങ്ങിയ ലിക്വിഡ് വളങ്ങൾ കൃഷിയിടങ്ങളിൽ തളിക്കുന്നതാണ്.
ഒരു ഡ്രോൺ ഉപയോഗിച്ച് പ്രതിദിനം 20 ഏക്കറിലധികം സ്ഥലത്ത് ലിക്വിഡ് വളങ്ങൾ സ്പ്രേ ചെയ്യാൻ സാധിക്കും. പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ത്രീ വീലർ ലോഡർ വാഹനങ്ങളിൽ ഡ്രോണുകൾ, അനുബന്ധ ഉപകരണങ്ങൾ, വളങ്ങൾ എന്നിവ പാടശേഖരങ്ങളിൽ എത്തിക്കുന്നതാണ്. ഇവ പ്രവർത്തിപ്പിക്കുന്നതിനായി 5,000 ഗ്രാമീണ സംരംഭകരെ തിരഞ്ഞെടുത്ത് പരിശീലനം നൽകും. ഇതുമായി ബന്ധപ്പെട്ടുള്ള വിവിധ പ്രവർത്തനങ്ങൾക്ക് ഡൽഹിയിലെ പ്രശസ്ത ഡ്രോൺ ഫെഡറേഷൻ ഓഫ് ഇന്ത്യയെ കൺസൾട്ടന്റായി നിയമിച്ചിട്ടുണ്ട്.
Also Read: കോവിഡ് കിറ്റ്: റേഷൻകടക്കാർക്ക് കമ്മീഷൻ നൽകണമെന്ന് സുപ്രീംകോടതി
Post Your Comments