ലക്നൗ : ദളിത് യുവാവിനെ കൊണ്ട് കാലു പിടിച്ച് മാപ്പ് പറയിച്ച സമാജ് വാദി പാര്‍ട്ടി ചെയര്‍പേഴ്സണ്‍ ഷഹീൻ ബീഗത്തിന്റെ വീഡിയോ വൈറൽ. യുപിയിലെ ഹര്‍ദോയ് ജില്ലയില്‍, പിഹാനി മുനിസിപ്പാലിറ്റിയുടെ പ്രസിഡന്റ് ഷഹീൻ ബീഗത്തിന്റെ കാല്ക്കല് വീണ് മാപ്പ് പറയുന്ന സ്വീപ്പര്‍ രാജാറാമിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത് . കാലുപിടിച്ച് മാപ്പ് പറയുന്നത് ഉച്ചത്തിൽ വീണ്ടും ആവർത്തിക്കാനും വീഡിയോ പിടിക്കുന്ന ആൾ ആവശ്യപ്പെട്ടിട്ടുണ്ട്.
പിഹാനിയിലെ മൊഹല്ല മിര്‍ സറായിയില്‍ താമസിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ശുചീകരണ തൊഴിലാളിയാണ് രാജാറാം .’ദയവായി എന്നോട് ക്ഷമിക്കൂ, എനിക്ക് ഗുരുതരമായ തെറ്റ് സംഭവിച്ചു’ എന്ന് പറഞ്ഞ് രാജാറാം മുനിസിപ്പല്‍ പ്രസിഡന്റിന്റെ കാലുകള്‍ക്ക് സമീപം കൈകള്‍ കൂപ്പി നമസ്ക്കരിക്കുന്നത് വീഡിയോയില്‍ കാണാം. പശ്ചാത്തലത്തില്‍, ഒരാള്‍ ഉച്ചത്തില്‍ സംസാരിക്കാൻ രാജാറാമിനെ പ്രേരിപ്പിക്കുന്നു, “ദയവായി എന്നോട് ഒരിക്കല്‍ കൂടി ക്ഷമിക്കൂ. ഞാൻ ഇനി തെറ്റുകള്‍ വരുത്തുകയില്ല” എന്ന് രാജാറാം ആവര്‍ത്തിക്കുന്നു. ഇതേത്തുടര്‍ന്ന് ഷഹീൻ ബീഗം യുവാവിനോട് എഴുന്നേറ്റ് നില്ക്കാൻ ആവശ്യപ്പെടുന്നു .
സംഭവത്തില്‍ ചെയര്‍പേഴ്സണിനെതിരെ വ്യാപക വിമര്‍ശനം ആണ് ഉയരുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, പോലീസ് നടപടിയെടുക്കുകയും വീഡിയോ എടുത്ത യുവാവിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. എന്നാൽ തെറ്റായ സന്ദേശം നൽകി വീഡിയോ വൈറലാക്കിയ സംഭവത്തിൽ യുവാവ് പോലീസിന് ക്ഷമാപണം എഴുതി നൽകിയിട്ടുണ്ട്.
അതേസമയം വിമർശനം ശക്തമായതോടെ ദളിത് യുവാവ് പെട്ടെന്ന് വന്നു കാലിൽ വീഴുകയായിരുന്നു എന്ന് ചെയർ പേഴ്സൺ ഷഹീൻ ബീഗം പറയുന്നു. താൻ പറഞ്ഞിട്ടല്ല അയാൾ ഇത് ചെയ്തത് എന്നാണ് ഇവരുടെ പക്ഷം. അതേസമയം, വീഡിയോ വൈറലായതോടെ ഭയന്ന ദളിത് യുവാവും പ്രതികരിച്ചു. ചെയർപേഴ്സൺ തനിക്ക് അമ്മയെപ്പോലെ ആണെന്നാണ് ഇയാൾ പറയുന്നത്.
Post Your Comments