ഇന്ത്യൻ വാഹന വിപണിയിൽ ചുവടുകൾ ശക്തമാക്കാൻ ഒരുങ്ങി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള വാഹന നിർമ്മാതാക്കളായ ടെസ്‌ല. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്ത് ഫാക്ടറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായി ടെസ്‌ല ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ പ്രതിവർഷം 5 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ ശേഷിയുള്ള ഫാക്ടറി സ്ഥാപിക്കാനാണ് ടെസ്‌ല ലക്ഷ്യമിടുന്നത്.
ഇന്ത്യയിൽ നിർമ്മിക്കുന്ന കാറുകൾക്ക് 20 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കാൻ സാധ്യത. എന്നാൽ, ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രതികരണങ്ങൾ ടെസ്‌ല ഇതുവരെ നടത്തിയിട്ടില്ല. ഇന്ത്യയെ ഇലക്ട്രിക് കാറുകളുടെ കയറ്റുമതി കേന്ദ്രമാക്കി മാറ്റാനാണ് ഇലോൺ മസ്ക് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ, മസ്ക് കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യയിൽ ഉടൻ തന്നെ ഫാക്ടറി സ്ഥാപിക്കുമെന്ന് മസ്ക് അറിയിച്ചിരുന്നു.
Leave a Comment