MalappuramLatest NewsKeralaNattuvarthaNews

പീഡനക്കേസ് പ്രതി എം.​ഡി.​എം.​എ​യു​മാ​യി അറസ്റ്റിൽ

മ​ഞ്ചേ​രി പു​ല്‍പ്പ​റ്റ തൃ​പ്പ​ന​ച്ചി സ്വ​ദേ​ശി ക​ണ​യാ​ന്‍കോ​ട്ടി​ല്‍ ജാ​വി​ദ് മോ​ന്‍ (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

കൊ​ണ്ടോ​ട്ടി: പോ​ക്സോ കേ​സ് പ്ര​തി​ എം.​ഡി.​എം.​എ​യു​മാ​യി പൊലീസ് പി​ടിയിൽ. മ​ഞ്ചേ​രി പു​ല്‍പ്പ​റ്റ തൃ​പ്പ​ന​ച്ചി സ്വ​ദേ​ശി ക​ണ​യാ​ന്‍കോ​ട്ടി​ല്‍ ജാ​വി​ദ് മോ​ന്‍ (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കൊ​ണ്ടോ​ട്ടി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ല​ഹ​രി വ​സ്തു വി​ല്‍പ​ന ന​ട​ത്താ​നെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. കൊ​ണ്ടോ​ട്ടി​യി​ലും പ​രി​സ​ര​ത്തും അന്യസംസ്ഥാന തൊ​ഴി​ലാ​ളി​ക​ള്‍ക്കും വി​ദ്യാ​ർ​ത്ഥി​ക​ള്‍ക്കും ല​ഹ​രി​വ​സ്തു വി​ൽ​പ​ന ന​ട​ത്തു​ന്ന​യാ​ളാ​ണ് ഇ​യാ​ളെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്.

Read Also : ഉറങ്ങുന്നതിനിടെ വിദ്യാര്‍ത്ഥിയുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു: സംഭവം വയനാട്ടിൽ

2021-ല്‍ ​പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് ല​ഹ​രി വ​സ്തു ന​ല്‍കി ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തെ ലോ​ഡ്ജി​ല്‍ വെ​ച്ച് പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പി​ടി​ക്ക​പ്പെ​ട്ട് ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യ​താ​ണ് പ്ര​തി. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ന്‍ഡ് ചെ​യ്തു.

അ​ന്വേ​ഷ​ണ​ങ്ങ​ള്‍ക്കും തെ​ളി​വെ​ടു​പ്പി​നു​മാ​യി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​മെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button