മലപ്പുറം: കരുവാരകുണ്ടില്‍ 63കാരിയെയും അയല്‍പക്കത്ത് താമസത്തിനെത്തിയ 69കാരനെയും കാണാനില്ലന്ന് പരാതി. കേരള എസ്റ്റേറ്റ് മേലെ പാന്ത്ര സ്വദേശിനിയെയും തിരുവനന്തപുരം സ്വദേശിയായ വൃദ്ധനേയുമാണ് കാണാതായത്. 63കാരിയുടെ കുടുംബമാണ് ഇവരെ കാണാനില്ലെന്ന് കണിച്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
കാണാതായ സ്ത്രീയുടെ വീടിന് സമീപം താമസിക്കുന്നയാളാണ് തിരുവനന്തപുരം സ്വദേശിയായ 69കാരൻ. ഏഴ് മാസം മുമ്പ് തിരുവനന്തപുരത്ത് നിന്ന് തൊഴില്‍ തേടി വന്നതാണ് ഇയാള്‍. സ്ത്രീ ഭര്‍ത്താവിന്റെ കൂടെയാണ് താമസം. മൂന്ന് ദിവസം മുൻപാണ് പൊലീസ് കേസെടുത്തത്.
ഒരു മാസം മുമ്പാണ് ഇയാള്‍ സ്ത്രീയുടെ വീടിനടുത്തുള്ള ഷെഡിലേക്ക് താമസം മാറിയത്. രണ്ട് പേരെയും കഴിഞ്ഞയാഴ്ച മുതലാണ് കാണാതായത്. കരുവാരകുണ്ട് പൊലീസ് കേസെടുത്ത് അനേഷണം ആരംഭിച്ചു.
Post Your Comments