AlappuzhaLatest NewsKeralaNattuvarthaNews

മ​ക​ളു​ടെ വി​വാ​ഹ ദി​വ​സം അ​ച്ഛ​ന്‍ തീ​കൊ​ളു​ത്തി ആത്മഹത്യ ചെയ്തു

ന​മ്പു​ക​ണ്ട​ത്തി​ല്‍ സു​രേ​ന്ദ്ര​ന്‍ ആ​ണ് മ​രി​ച്ച​ത്

ആ​ല​പ്പു​ഴ: മ​ക​ളു​ടെ വി​വാ​ഹ ദി​വ​സം അ​ച്ഛ​ന്‍ തീ​കൊ​ളു​ത്തി ജീവനൊടുക്കി. ന​മ്പു​ക​ണ്ട​ത്തി​ല്‍ സു​രേ​ന്ദ്ര​ന്‍ ആ​ണ് മ​രി​ച്ച​ത്.

ആ​ല​പ്പു​ഴ ക​ഞ്ഞി​ക്കു​ഴി​യി​ലാ​ണ് സം​ഭ​വം. വീ​ട് ഭാ​ഗി​ക​മാ​യി ക​ത്തി ​ന​ശി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ നേ​ര​ത്തെ മ​രി​ച്ച ഇ​യാ​ള്‍ വ​ര്‍​ഷ​ങ്ങ​ളാ​യി കു​ടും​ബ​വു​മാ​യി അ​ക​ന്ന് ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ ര​ണ്ട് മ​ക്ക​ളും അ​മ്മ വീ​ട്ടു​കാ​ര്‍​ക്കൊ​പ്പ​മാ​യി​രു​ന്നു.

Read Also : അമ്മയ്ക്കൊപ്പം സഞ്ചരിക്കവെ സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ഇ​ന്ന് ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടി​ന് മു​ഹ​മ്മ​യി​ല്‍​വ​ച്ച് മൂ​ത്ത മ​ക​ളു​ടെ വി​വാ​ഹം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് സം​ഭ​വം. വി​വാ​ഹ​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഇ​യാ​ളു​ടെ അ​മ്മ പോ​യ​തു​കൊ​ണ്ട് വീ​ട്ടി​ല്‍ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​യാ​ളു​ടെ വീ​ട്ടി​ല്‍​ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​രാ​ണ് പൊ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​ത്. പൊലീ​സ് എ​ത്തി​യ​പ്പോ​ഴേ​യ്ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button