ആലപ്പുഴ: മകളുടെ വിവാഹ ദിവസം അച്ഛന് തീകൊളുത്തി ജീവനൊടുക്കി. നമ്പുകണ്ടത്തില്‍ സുരേന്ദ്രന് ആണ് മരിച്ചത്.
ആലപ്പുഴ കഞ്ഞിക്കുഴിയിലാണ് സംഭവം. വീട് ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. ഭാര്യ നേരത്തെ മരിച്ച ഇയാള്‍ വര്‍ഷങ്ങളായി കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു. ഇയാളുടെ രണ്ട് മക്കളും അമ്മ വീട്ടുകാര്‍ക്കൊപ്പമായിരുന്നു.
Read Also : അമ്മയ്ക്കൊപ്പം സഞ്ചരിക്കവെ സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് മുഹമ്മയില്വച്ച് മൂത്ത മകളുടെ വിവാഹം നടക്കാനിരിക്കെയാണ് സംഭവം. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഇയാളുടെ അമ്മ പോയതുകൊണ്ട് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഇയാളുടെ വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് എത്തിയപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments