PalakkadKeralaNattuvarthaLatest NewsNews

പന്ത്രണ്ടുകാരനെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു: യുവാവിന് 43 വർഷം കഠിനതടവും പിഴയും

35 കാരനായ ഹംസയെ ആണ് കോടതി ശിക്ഷിച്ചത്

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് പന്ത്രണ്ടുവയസുകാരനെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തിയ പ്രതിക്ക് 43 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 35 കാരനായ ഹംസയെ ആണ് കോടതി ശിക്ഷിച്ചത്. പട്ടാമ്പി കോടതി ജഡ്ജി രാമു രമേശ്‌ ചന്ദ്ര ഭാനു ആണ് ശിക്ഷ വിധിച്ചത്.

മണ്ണാർക്കാട് ക്രൈം 173/22 SC 733/22 കേസിലാണ് 12 വയസുള്ള ആൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തുകയും പൊള്ളലേൽപ്പിക്കുകയും ചെയ്ത പ്രതി ഹംസക്ക് 43വർഷം കഠിന തടവും 211000 രൂപ പിഴയും പട്ടാമ്പി കോടതി വിധിച്ചത്. പിഴ സംഖ്യ കുട്ടിക്ക് നൽകണമെന്നും കോടതി വിധിയിൽ പറയുന്നു.

Read Also : സ്വ​ർ​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ജ്വ​ല്ല​റി​യി​ലെ​ത്തി സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ച്ചു: യുവതി പിടിയിൽ

മണ്ണാർക്കാട് സബ് ഇൻസ്‌പെക്ടർ ജസ്റ്റിൻ, അജിത്കുമാർ എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്ത് അന്യോഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രതിക്കെതിരെ സമാനമായ മറ്റൊരു കേസ് കരുവാരകുണ്ട് പൊലീസ് സ്റ്റേഷനിൽ നിലവിലുണ്ട്.

കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ. നിഷ വിജയ കുമാർ ഹാജരായി. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മഹേശ്വരി, അഡ്വ. ദിവ്യ ലക്ഷ്മി എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button