ThiruvananthapuramKeralaNattuvarthaLatest NewsNews

‘ഏകീകൃത സിവില്‍ കോഡ്: സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ല’: പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് സിപിഎം കോഴിക്കോട്ട് സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. തന്നെ അറിയിക്കാതെയാണ് പാര്‍ട്ടി തന്റെ പേര് നിര്‍ദ്ദേശിച്ചതെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. നേരത്തെ തന്നെ തീരുമാനിച്ച പരിപാടികള്‍ ഉള്ളതുകൊണ്ടാണ് സെമിനാറില്‍ പങ്കെടുക്കാത്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

‘കൊട്ടാരക്കാരയിലും എറണാകുളത്തും മറ്റ് പരിപാടികള്‍ ഉണ്ട്. സിപിഐ പ്രതിനിധിയായി ഇകെ വിജയന്‍ സെമിനാറില്‍ പങ്കെടുക്കും. സെമിനാറില്‍ മുസ്ലിം ലീഗ് പങ്കെടുക്കുന്നതില്‍ അതൃപ്തിയുടെ വിഷയം ഉദിക്കുന്നില്ല,’ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

മതം മാറ്റാൻ പുരോഹിതൻ, റുബീന എന്ന് പേര് വിളിച്ച ശേഷം ബലാത്സംഗം ചെയ്തു, കാണാതായ പെൺകുട്ടി ഇഷ്ടിക ചൂളയിൽ അബോധാവസ്ഥയിൽ

നേരത്തെ, ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട സിപിഎം സെമിനാര്‍ സംബന്ധിച്ച് ആര്‍ക്കും മറിച്ചൊരു അഭിപ്രായമില്ലെന്നും സിപിഐ പങ്കെടുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് പന്ന്യന്‍ രവീന്ദ്രന്‍ നിലപാട് വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button