മോസ്‌കോ; റഷ്യയില്‍ പട്ടാള അട്ടിമറിക്ക് ശ്രമിച്ച വാഗ്‌നര്‍ ഗ്രൂപ്പ് തലവന്‍ യെവ്ഗ്‌നി പ്രിഗോഷിന്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് യുഎസ് മുന്‍ സൈനിക ഉദ്യോഗസ്ഥന്‍. കൊല്ലപ്പെട്ടിട്ടില്ലെങ്കില്‍ അദ്ദേഹത്തെ റഷ്യ ജയിലില്‍ അടച്ചിട്ടുണ്ടാകണമെന്നും സംശയം പ്രകടിപ്പിച്ചു.
Read Also: ഗവ താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവം: രണ്ട് പേർ അറസ്റ്റിൽ
യുഎസ് മുന്‍ ജനറല്‍ റോബര്‍ട്ട് അബ്രാംസ് ആണ് പ്രിഗോഷിന്‍ ജീവിച്ചിരിപ്പുണ്ടോ എന്ന സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. പ്രിഗോഷിനുമായി റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ചര്‍ച്ച നടത്തിയെന്ന ക്രൈംലിന്റെ അവകാശവാദത്തിന് പിന്നാലെയാണ് അമേരിക്കന്‍ മുന്‍ ജനറലിന്റെ പ്രതികരണം.
‘പ്രിഗോഷിനെ ഇനി പുറത്തുകാണുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഒന്നുകില്‍ അദ്ദേഹത്തെ ജയിലില്‍ അടയ്ക്കുകയോ മറ്റേതെങ്കിലും വിധത്തില്‍ കൈകാര്യം ചെയ്തിരിക്കാമെന്നും ഞാന്‍ സംശയിക്കുന്നു. അദ്ദേഹം ജീവനോടെയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല’- റോബര്‍ട്ട് അബ്രാംസ് പറഞ്ഞു.
അട്ടിമറി നീക്കത്തിന് ശേഷം പ്രിഗോഷിന്‍ എവിടെയാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ബെലാറൂസ് പ്രസിഡന്റിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ക്കൊടുവില്‍ വാഗ്‌നര്‍ ഗ്രൂപ്പ് അട്ടിമറി നീക്കത്തില്‍ നിന്ന് പിന്‍മാറിയതിന് പിന്നാലെ, പ്രിഗോഷിന്‍ ബലാറൂസിലേക്ക് പോകുമെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. പ്രിഗോഷിന്‍ തങ്ങളുടെ രാജ്യത്തേക്ക് വരുമെന്ന് ആദ്യം പറഞ്ഞ ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെന്‍കോവ്, പിന്നീട് പ്രിഗോഷിന്‍ ബെലാറൂസിലേക്ക് എത്തിയിട്ടില്ലെന്ന് വ്യക്തമാക്കി.
ഇതിന് പിന്നാലെയാണ് പ്രിഗോഷിനുമായി പുടിന്‍ കൂടിക്കാഴ്ച നടത്തിയെന്ന് ക്രൈംലിന്‍ അറിയിച്ചത്. എന്നാല്‍ എവിടെവെച്ചാണ് ഇവര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയത് എന്ന് റഷ്യ വ്യക്തമാക്കിയിരുന്നില്ല.
Post Your Comments