KannurKeralaNattuvarthaLatest NewsNewsCrime

ഗവ. താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവം: രണ്ട് പേർ അറസ്റ്റിൽ

നാദാപുരം: ഗവ. താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ കയ്യേറ്റം ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. കണ്ണൂർ കരിയാട് സ്വദേശികളായ നവരംഗത്തിൽ ശരത്ത്, കേളു ചെട്ടീന്റെവിട സനൂപ് എന്നിവരെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വ രാത്രി 12 മണിയോടെയാണ് കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഭരത് കൃഷ്ണയ്ക്ക് നേരെ കയ്യേറ്റമുണ്ടായത്. ശരത്തും കൂടെയുണ്ടായിരുന്നവരുമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി.

വയനാട്ടിൽ നിന്നു വരുന്ന വഴിയിൽ ഒരാൾക്ക് ചെവിയില്‍ വേദന എന്ന് പറഞ്ഞായിരുന്നു പ്രതികൾ ആശുപത്രിയിൽ എത്തിയത്. തുടർന്ന്, ഡോക്ടര്‍ മരുന്ന് എഴുതി നല്‍കുകയും നെബുലൈസേഷന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിനിടെ ഒപ്പമെത്തിയ മറ്റൊരാള്‍ തനിക്ക് ചെവിയില്‍ വേദനയുണ്ടെന്ന് പറഞ്ഞതോടെ നഴ്‌സ് ഒപി ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെട്ടു. ഒപി ടിക്കറ്റെടുക്കാതെ മരുന്ന് എഴുതാനാകില്ലെന്ന് ഡോക്ടറും വ്യക്തമാക്കി.

‘സീമ ഹൈദർ തിരിച്ചെത്തിയില്ലെങ്കിൽ, ഇന്ത്യ വലിയ നാശത്തെ അഭിമുഖീകരിക്കും’: പോലീസിന് ഉറുദു ഭാഷയിൽ അജ്ഞാതന്റെ ഭീഷണി

ഇതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചത്. ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിക്കുന്നതിനിടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. ആശുപത്രിയിലെ സിസിടിവിയിൽനിന്ന് പ്രതികളുടെ ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button